കോഴഞ്ചേരി – മുൻ എം എൽ എ അഡ്വ. കെ ശിവദാസൻ നായർ രചിച്ച സത്യത്തിൻ്റെ മുഖം എന്ന പുസതകത്തിൻ്റെ പ്രകാശന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജവഹർലാൽ നെഹ്റുവിനെ തമസ്ക്കരിക്കാനുള്ള ആസുത്രിത ശ്രമങ്ങൾ ഇന്ന് വ്യാപകമാണ്. എന്നാൽ നെഹ്റുവിൻ്റെ നയങ്ങളാണ് ഇന്ത്യയെ ഇന്നും ഈ നിലയിൽ നിലനിർത്തുന്നത്. സ്വാതന്ത്രാനന്തരം നടന്ന തിരഞ്ഞെടുപ്പിൽ ആകെ 16 സീറ്റുകൾ മാത്രമുണ്ടായിരുന്ന ഇടതുപക്ഷത്തുന്നിന്നും എ കെ ജി ക്ക് പ്രതിപക്ഷ നേതാവിൻ്റെ പദവി നൽകിയത് തന്നെ ജനാധിപത്യത്തോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത വ്യക്തമാക്കുന്ന സംഭവമാണ്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര തന്നെയാണ് രാജ്യത്തെ തിരഞ്ഞെടുപ്പുകളിലേക്ക് നയിച്ചതെന്നും വി എം സുധീരൻ പ്രസംഗത്തിൽ പറഞ്ഞു.
ആൻ്റോ ആൻ്റണി എംപി പുസ്തകം ഏറ്റുവാങ്ങി. അഡ്വ. കെ ശിവദാസൻനായരുടെ സഹധർമ്മിണി പ്രഫ. പി ആർ ലളിതാമ്മ രചിച്ച സുഭാഷിതങ്ങൾ എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം ആകാശവാണി റിട്ടയേഡ് അസിസ്റ്റൻ്റ് ഡയറക്ടർ മുഖത്തല ശ്രീകുമാർ നിർവ്വഹിച്ചു. പുസ്തകം ഡോ. എസ് പ്രതിഭ ഏറ്റുവാങ്ങി. പ്രഫ. പി ആർ ലളിതാംബിക ആകാശവാണിയിൽ സുഭാഷിതം പരിപാടിയിൽ അവതരിപ്പിച്ച വിഷയങ്ങൾ ക്രൊഡീ രിച്ചതാണ് സുഭാഷിതം എന്ന പുസ്തകം. പേര് പോലെ തന്നെ വിഷയങ്ങളെ ലളിതമായി സാധാരണക്കാർക്ക് കൂടി മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ സുഭാഷിതം പരിപാടിയിലും ഇപ്പോൾ പുസ്തകത്തിലും പ്രെഫ. പി ആർ ലളിതാംബികക്ക് അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് പുസ്തക പ്രകാശന കർമ്മം നിർവ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. മിക്ക എടുത്തുകാരും ഗൃഹാതുരത്വത്തിലൂന്നി സൃഷ്ടികൾ നടത്തുമ്പോൾ പ്രഫ. ലളിതാംബിക ഗൃഹാതുരത്വത്തിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് പ്രേക്ഷകരെ കൈ പിടിച്ച് കൊണ്ടു പോകുന്ന ശൈലിയാണ് പിൻതുടർന്നിരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ കോട്ടയം ഗ്രാൻഡ് ബുക്ക്സ് എഡിറ്റർ കിളിരൂർ രാധാകൃഷ്ണൻ , കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാൻ അഡ്വ. ജിതേഷ് ജീ, മാദ്ധ്യമ പ്രവർത്തകരായ രവിവർമ്മ തമ്പുരാൻ, ഏബ്രാഹാം മാത്യു, ബോബി ഏബ്രാഹാം, തോട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കൃഷ്ണകുമാർ , ഡോ. റോയിസ് മല്ലശ്ശേരി തുടങ്ങിയവർ സംസാരിച്ചു.


