പത്തനംതിട്ട: എയ്ഡഡ് സ്കൂളിലെ അനധ്യാപക തസ്തികയിൽ ഭിന്നശേഷി സംവരണ പ്രകാരം നിയമനം ലഭിക്കുന്നതിനായി തിരുവല്ല സ്വദേശിനി ശ്രീമതി അക്ഷയ് എ. സമർപ്പിച്ച അപേക്ഷയിൽ അടിയന്തര നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു.
പത്തനംതിട്ട ജില്ലയിലെ ഭിന്നശേഷി സംവരണ നിയമനം നടപ്പിലാക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ‘ജില്ലാതല സമിതിക്കാണ് അപേക്ഷ കൈമാറിയത്. തിരുവല്ല,തോട്ടഭാഗം സ്വദേശിനിയായ അക്ഷയ് സമർപ്പിച്ച അപേക്ഷയിൽ നിയമപരമായ പരിശോധനകൾ നടത്തി തുടർ നടപടികൾ സ്വീകരിക്കാനാണ് നിർദ്ദേശം.

പത്തനംതിട്ട വിദ്യാഭ്യാസ ഉപ ഡയറക്ടർക്കാണ് (DDE) ഈ അപേക്ഷയിൽ തീരുമാനമെടുക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്. നിലവിലെ ഭിന്നശേഷി സംവരണ നിയമം അനുസരിച്ച് അർഹമായ നിയമനം ഉറപ്പാക്കുന്നതിനായി ജില്ലാതല സമിതി കൺവീനർ കൂടിയായ വിദ്യാഭ്യാസ ഉപഡയറക്ടർ അപേക്ഷ വിശദമായി പരിശോധിക്കും.


