എയ്ഡഡ് സ്കൂൾ നിയമനം : അക്ഷയ് എ. യുടെ അപേക്ഷയിൽ തുടർ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം

Pathanamthitta
Print Friendly, PDF & Email

​പത്തനംതിട്ട: എയ്ഡഡ് സ്കൂളിലെ അനധ്യാപക തസ്തികയിൽ ഭിന്നശേഷി സംവരണ പ്രകാരം നിയമനം ലഭിക്കുന്നതിനായി തിരുവല്ല സ്വദേശിനി ശ്രീമതി അക്ഷയ് എ. സമർപ്പിച്ച അപേക്ഷയിൽ അടിയന്തര നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു.
​പത്തനംതിട്ട ജില്ലയിലെ ഭിന്നശേഷി സംവരണ നിയമനം നടപ്പിലാക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ‘ജില്ലാതല സമിതിക്കാണ് അപേക്ഷ കൈമാറിയത്. തിരുവല്ല,തോട്ടഭാഗം സ്വദേശിനിയായ അക്ഷയ് സമർപ്പിച്ച അപേക്ഷയിൽ നിയമപരമായ പരിശോധനകൾ നടത്തി തുടർ നടപടികൾ സ്വീകരിക്കാനാണ് നിർദ്ദേശം.



പത്തനംതിട്ട വിദ്യാഭ്യാസ ഉപ ഡയറക്ടർക്കാണ് (DDE) ഈ അപേക്ഷയിൽ തീരുമാനമെടുക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്. നിലവിലെ ഭിന്നശേഷി സംവരണ നിയമം അനുസരിച്ച് അർഹമായ നിയമനം ഉറപ്പാക്കുന്നതിനായി ജില്ലാതല സമിതി കൺവീനർ കൂടിയായ വിദ്യാഭ്യാസ ഉപഡയറക്ടർ അപേക്ഷ വിശദമായി പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *