അയ്യപ്പ ദർശനത്തിനായി ഗായകൻ സന്നിധാനന്ദൻ സന്നിധാനത്ത്

Pathanamthitta

സന്നിധാനം – അയ്യപ്പസന്നിധിയിൽ ദർശനം നടത്തി ഗായകൻ സന്നിധാനന്ദൻ. അമ്മയ്ക്കും മക്കൾക്കും ഒപ്പമാണ് സന്നിധാനന്ദൻ ദർശനത്തിനെത്തിയത്. നൂറു ശതമാനം സുഖദർശനം സാധ്യമായെന്ന് സന്നിധാനന്ദൻ പറഞ്ഞു. വെർച്വൽ ക്യൂ ബുക്ക് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സ്‌പോട്ട് ബുക്കിംഗിന് വലിയ താമസം നേരിടുമെന്നാണ് കരുതിയത്. ഒരു ദിവസം വരെ കാത്തിരിക്കേണ്ടി വരുമോ എന്ന് ചിന്തിച്ചിരുന്നു. പക്ഷേ ഒരു മണിക്കൂറിനുള്ളിൽ സ്‌പോട്ട് ബുക്കിംഗ് നടത്താൻ കഴിഞ്ഞു. ദർശനവും അന്നദാനവും തീർഥാടനവും എല്ലാം സുഖകരമായിരുന്നു. എല്ലാ സ്വാമിമാർക്കും സുഖദർശനം സാധ്യമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *