സിഡ്നി : ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ സിഡ്നിയിലെ ലോക പ്രശസ്തമായ ബോണ്ടി ബീച്ചിൽ രണ്ട് തീവ്രവാദികൾ ഡിസംബർ 14 ഞാറാഴ്ച്ച രാവിലെ ഒരു ആഘോഷത്തിനിടെ നടത്തിയ കൂട്ട വെടിവയ്പ്പിൽ കുട്ടികൾ അടക്കം 12 പേർ കൊല്ലപ്പെടുകയും 13 പേർക്ക് ഗുരുതര പരിക്ക് ഏൽക്കുകയു ചെയ്തു. ആക്രമികളിൽ ഒരാൾ പിന്നീട് വെടിയേറ്റ് കൊല്ലപ്പെടുകയും രണ്ടാമത്തെ ആക്രമിയെ വെടിയേറ്റ് ഗുരുതര അവസ്ഥയിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അവിടെ നിന്ന ഒരാൾ ഒരു ആക്രമിയെ പുറകിൽ കൂടി വന്ന് ഓടി വന്ന് മൽപ്പിടുത്തത്തിൽ കൂടി വിദഗ്ത്തമായി കീഴ്പ്പെടുത്തുകയായിരുന്നു. കാറിലെത്തിയ രണ്ട് അക്രമികൾ വിൻഡ് ഷീൽഡിൽ ദുരൂഹ ചിഹ്നമുള്ള കറുത്ത കൊടി വച്ച ശേഷം നടപ്പാലത്തിലൂടെ വന്ന് വെടിയുതിർത്തെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബോണ്ടിയിലെ കാഴ്ചകൾ ഞെട്ടിപ്പിക്കുന്നതെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി തീവ്രവാദ അക്രമത്തെ അപലപിച്ച് പറഞ്ഞു.



