പത്തനംതിട്ട – ഭൂമിയിൽ ജീവിക്കുന്ന മനുഷ്യൻ മാത്രമല്ല ദൈവസൃഷ്ടിയിൽ ഉള്ള സകല ചരാചരങ്ങളും ഒരുമിച്ച് കൂടുന്ന അനുഭവമാണ് ക്രിസ്തുമസ്സ് എന്ന് ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ. ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത. കേരള കൗൺസിൽ ഓഫ് ചർച്ചസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് കൂട്ടായ്മയും, ക്വയർ ഫെസ്റ്റും തുമ്പമൺ താഴം ബത് സേഥാ മിഷൻ ഹോമിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് മെത്രാപ്പോലീത്ത പറഞ്ഞു.
കെ.സി.സി ജില്ലാ പ്രസിഡന്റ് വെരി.റവ.ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ബീലിവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് അഭിവന്ദ്യ. മാത്യൂസ് മോർ സിൽവനോസ് എപ്പിസ്കോപ്പാ മുഖ്യസന്ദേശം നൽകി. കെസിസി ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി തോമസ് മുഖ്യതിഥി ആയിരുന്നു.വിവിധ സഭകളിലെ ഗായക സംഘങ്ങൾ ക്വയർ ഫെസ്റ്റിന് നേതൃത്വം നൽകി. യോഗത്തിൽ വെരി റവ ഡോ. ഏബ്രഹാം ഇഞ്ചക്കലോടി കോർ എപ്പിസ്കോപ്പാ, ജില്ല സെക്രട്ടറി അനീഷ് തോമസ്, ജില്ല ട്രഷറർ റവ.ഷാജി കെ ജോർജ്, ബത് സേഥാ മിഷൻ ഹോം ഡയറക്ടർ ഫാദർ. സന്തോഷ് ജോർജ്,ഫാദർ സജു തോമസ് , കുമാരി ചെസ്ന ആൻ മാത്യു എന്നിവർ പ്രസംഗിച്ചു.
സമൂഹത്തിൽ പാർശ്വരിക്കപ്പെട്ടവരെയും, തെരുവിൽ ഉപേക്ഷിച്ചവരെയും സംരക്ഷിക്കുകയും അവർക്ക് അഭയം നൽകുകയും ചെയ്യുന്ന ബത് സേഥാ മിഷൻ ഹോം ഡയക്ടർ ഫാദർ.സന്തോഷ് ജോർജിന് കെസിസി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ മീറ്റിംഗിൽ വെച്ച് ആദരവ് നൽകി.അഭിവന്ദ്യ തിരുമേനിമാർ ചേർന്ന് പൊന്നാട അണിയിച്ചു ആദരിച്ചു.

Photo caption.കേരള കൗൺസിൽ ഓഫ് ചർച്ചസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് കൂട്ടായ്മ തുമ്പമൺ താഴം ബത് സേഥാ മിഷൻ ഹോമിൽ അഭിവന്ദ്യ ഡോ. ഏബ്രാഹാം മാർ സെറാഫിം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു.അഭിവന്ദ്യ മാത്യൂസ് മോർ സിൽവനോസ് എപ്പിസ്കോപ്പാ, റവ.ഷാജി കെ ജോർജ്,അനീഷ് തോമസ്,വെരി റവ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പാ,
അഡ്വ.പ്രകാശ് പി തോമസ്,ഫാദർ. സന്തോഷ് ജോർജ് സമീപം.
What do you feel about this post?
Like
Love
Happy
Haha
Sad

