അബുദാബി : കേരളത്തിൽ മുസ്‌ലിം മതന്യൂനപക്ഷവിഭാഗത്തിന്റെ ഇന്നത്തെ സാമൂഹിക വിദ്യാഭ്യാസ ഉന്നതിക്ക് നിദാനം മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ഇടപെടലാണെന്നു അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുള്ള പറഞ്ഞു. പത്തനംതിട്ട ജില്ലാ കെഎംസിസി സംഘടിപ്പിച്ച ‘യൂണിക് 2025 സീസൺ 2’ പ്രവർത്തക കുടുബസംഗമം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ കൂടിച്ചേരലുകളും വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്. സമൂഹത്തിലെ ജനങ്ങളുടെ ഐക്യപ്പെടലുകളിലൂടെ മാത്രമേ നമുക്ക് വികസനവും സാമൂഹിക ഉന്നതിയും കൈവരിക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ കെഎംസിസി പ്രസിഡന്റ് ഫൈസൽ പി ജെ അധ്യക്ഷത വഹിച്ചു. സംസ്ഥാന കെഎംസിസി സെക്രട്ടറി ഇ ടി എം സുനീർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കെഎംസിസി സെക്രട്ടറിമാരായ ഹംസ ഹാജി പാറയിൽ, ഷാനവാസ് പുളിക്കൽ, നിസാമുദ്ധീൻ പനവൂർ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ റിലീജിയസ് വിഭാഗം സെക്രട്ടറിയും കോട്ടയം ജില്ലാ കെഎംസിസി പ്രസിഡന്റ് മായ ഇസ്ഹാഖ് നദ്‌വി, സുധീർ ഹംസ എറണാകുളം, ഷാനവാസ് ഖാൻ ആലപ്പുഴ, ഹാരിസ് കരമന, ഹൈദർ ബിൻ മൊയ്‌ദു എന്നിവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള കല കായിക മത്സരങ്ങൾ നടന്നു. മാപ്പിളപ്പാട്ടു കലാകാരൻ റാഫി മഞ്ചേരിയും സംഘവും അവതരിപ്പിച്ച ഇശൽ വിരുന്നും പരിപാടിയുടെ ഭാഗമായി നടന്നു. ജില്ലാ ഭാരവാഹികളായ അനീഷ് ഹനീഫ,അൻസാദ് അസീസ്, അൽത്താഫ് മുഹമ്മദ്, അബ്ദുൽ അസീസ്, നദീർ കാസിം തുടങ്ങിയവർ സംസാരിച്ചു. റിയാസ് ഹനീഫ, ഷാഫി അബ്ബാസ്, സബ് ജാൻ ഹുസൈൻ,അജീഷ് മീരാൻ ,അനീഷ് സയ്യിദ്, മുഹമ്മദ് റിസ്‌വാൻ, അഫ്സൽ അസീസ്, ഷഹീം നജീം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
പരിപാടിയിൽ വൈസ് പ്രസിഡന്റ് ബഷീർ ഇബ്രാഹിം സ്വാഗതവും ട്രഷറർ റിയാസ് ഇസ്മായിൽ നന്ദിയും പറഞ്ഞു.

ഫോട്ടോ 1,2 : അബുദാബി പത്തനംതിട്ട ജില്ലാ കെഎംസിസി സംഘടിപ്പിച്ച യൂണീക്ക് 2025 സീസൺ 2 പ്രവർത്തക കുടുംബ സംഗംമം ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ടി മുഹമ്മദ് ഹിദായത്തുള്ള ഉൽഘാടനം ചെയ്യുന്നു.

ഫോട്ടോ 3: അബുദാബി പത്തനംതിട്ട ജില്ലാ കെഎംസിസി സംഘടിപ്പിച്ച യൂണീക്ക് 2025 സീസൺ 2 പ്രവർത്തക കുടുംബ സംഗംമത്തിൽ നിന്ന്.
What do you feel about this post?
Like
Love
Happy
Haha
Sad

