ഞാൻ ബി ജെ പി യിൽ ചേർന്നിട്ടേയില്ല എന്ന വാദവുമായി അഖിൽ ഓമനക്കുട്ടൻ രംഗത്ത്:

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – കഴിഞ്ഞ 19 ന് പന്തളത്ത് നടന്ന ചടങ്ങിൽ, ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ യു സൂരജ് അടക്കമുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ബി ജെ പിയിലേക്ക് സ്വീകരിച്ച, അഖിൽ ഓമനക്കുട്ടൻ ആണ് ഇപ്പോൾ വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.. അന്നത്തെ സംഭവം തമാശ ആയിരുന്നു എന്ന വിചിത്ര വാദവുമായി ആണ് വാർത്താസമ്മേളനം വിളിച്ച് ചേർത്തത്:

ഈ മാസം 19 ന് ദേശീയതയിലേക്ക് സ്വാഗതം എന്ന മുദ്രാവാക്യം വിളികളോടെ ബിജെപി പ്രവർത്തകർക്കൊപ്പം,.. ബിജെപിജില്ലാ പ്രസിഡൻ്റ് കാവി ഷാൾ അണിയിച്ച് ബി ജെ പിയിലെക്ക് സ്വീകരിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ.. ഒരാഴ്ചക്ക് ശേഷം താനിപ്പോഴും കോൺഗ്രസുകാരനാണെന്നും, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവച്ചിട്ടില്ലെന്നും അവകാശപ്പെട്ട് പത്തനംതിട്ടയിൽ വാർത്താ സമ്മേളനം വിളിച്ചുചേർത്തത്. 19 ആം തീയതി നടന്നത് സുഹൃത്തുക്കളുമൊത്തുള്ള തമാശ ആയിരുന്നു എന്ന വിചിത്ര വാദമാണ് അഖിൽ ഓമനക്കുട്ടൻ മുന്നോട്ട് വച്ചത്.

അന്നേ ദിവസം മാതാവിനെ ആശുപത്രിയിൽ കൊണ്ടുപോയ ശേഷം.. തിരികെ സ്വദേശമായ മല്ലപ്പള്ളിയിലെത്തിയപ്പോൾ, ഒരുസുഹൃത്ത്.. പന്തളം വരെ പോകാൻ ക്ഷണിക്കുകയും, അയാളുടെ കാറിൽ കയറി മറ്റ് ചില സുഹൃത്തുക്കൾക്കുമൊപ്പം പന്തളത്തെത്തുകയുമായിരുന്നു. അവിടെ വച്ച് അവർ സുഹൃത്തുക്കൾ എന്ന നിലയിൽസംസാരിക്കുകയും, പിന്നീട് തന്നെഒരു ഷാൾ അണിയിക്കുകയായിരുന്നുവെന്നുമാണ് അഖിൽ ഓമനക്കുട്ടൻ പറയുന്നത് ! ഈ സംഭവം ഒരു തമാശ മാത്രമായാണ് കണ്ടതെന്നും.. ഷാളണിയിച്ചത് ബി ജെ പി ജില്ലാ പ്രസിഡൻ്റായിരുന്നുവെന്ന് അറിയില്ലായിരുന്നു’ എന്നുമാണ് അഖിൽ ഓമനക്കുട്ടൻ പറയുന്നത് !!!? തൻ്റെമുൻ തലമുറക്കാരും കോൺഗ്രസുകാരായിരുന്നവെന്നും, ഇനി കോൺഗ്രസുകാരനായി ജീവിച്ച് അങ്ങനെ മരിക്കാനാണ് ആഗ്രഹമെന്നും പറഞ്ഞ അഖിൽ, താൻ ബി ജെ പിയിൽ ചേർന്നായി സോഷ്യൽ മീഡിയയിൽ വീഡിയൊ പ്രചരിച്ചത് വേദനിപ്പിച്ചു എന്നും പറഞ്ഞു. ആരും നിർബന്ധിച്ചോ ഭീഷണിപ്പെടുത്തിയൊ അല്ല പന്തളത്തേക്ക് പോയതെന്നും, താൻ യാത്രാ പ്രിയനായതു കൊണ്ട് സുഹുത്ത് വിളിച്ചപ്പോൾ ഒപ്പം പോയതാണെന്നും, ആരും നിർബ്ബന്ധിക്കുകയൊ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടല്ല വാർത്താ സമ്മേളനം വിളിച്ചതെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അഖിൽ ഓമനക്കുട്ടൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *