കളിച്ചു ഗോളടിച്ചു മുഹമ്മദ് ഒസാമ ഇന്ത്യൻ ടീമിലേക്ക്..

Sports
Print Friendly, PDF & Email

മലപ്പുറം – കാൽപ്പന്തുകളിയെ നെഞ്ചേറ്റിയ നാട്ടിൽനിന്ന് ഇ­ന്ത്യൻ ടീമിലേക്ക് പുതിയൊരു താ­രോദയം. കളിച്ചു ഗോളടിച്ച് ഇ­ന്ത്യൻ ടീമിൽ ഇടം നേടിയ പെരിന്തൽമണ്ണക്കാരൻ ഒസാമയാണ് ഇപ്പോൾ നാട്ടുകാരുടെ താരം .കൊൽക്കത്തയിൽ നടന്ന ദേ­ശീയ ജൂനിയർ നയൻസ് ഫു­ട്­ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ഗോവയ്ക്കെതിരെ മുഹമ്മദ് ഒസാമ നേടിയത് രണ്ടു തകർപ്പൻ ഗോളുകൾ. ഇതിലൂടെ ജൂനിയർ ന­യൻസ് ഇന്ത്യൻ ഫു­ട്ബോൾ ടീമിൽ ഒസാമ ഇടം പിടിക്കുകയായിരുന്നു. ജൂനിയർ ടീം സെലക്ഷൻ ടീമിൽ പങ്കെടുത്ത ഒസാമയെ കേരള ടീമിലേയ്ക്കും
തി­രഞ്ഞെടുത്തിരുന്നു.

ഡിസംബറിൽ നേപ്പാളിലാണ് അടുത്ത കളി. ഇതിനുവേ­ണ്ട പരിശീലനത്തിലാണ് ഒ­സാമയിപ്പോൾ. മാതാവ് നഗരസഭാ കൗൺസിലറായ നിഷയാണ്. പിതാവ് പച്ചിരി സു­ബൈർ. സദ്ദാം സഹോദരനാണ്. ഒസാമയ്ക്ക് കുടുംബത്തിൽ നിന്നും നല്ല പ്രോത്സാഹനവും ലഭിക്കുന്നുണ്ട്.
പെരിന്തൽമണ്ണ മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഒസാമ. ഒയാസിസ് ഫുട്ബോൾ അ­ക്കാദമിയിലാണ് പരിശീലനം നേടിയിരുന്നത്. പരിശീലകരായ രാജഗോപാലും ശിവഷൺമുഖനും കൂടെയുണ്ട്. ഇന്ത്യൻ ഫു­ട്­ബോൾ ടീമിനുവേണ്ടി അ­ന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഒ­സാമ.

Leave a Reply

Your email address will not be published. Required fields are marked *