തണ്ണിത്തോട്: പതിനഞ്ചുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. തേക്കുതോട് താഴെ പറക്കുളം പുന്നമൂട്ടിൽ ശിവൻകുട്ടി (51) ആണ് അറസ്റ്റിലായത്. തണ്ണിത്തോട് പോലീസ് ഇൻസ്‌പെക്ടർ വി.കെ.വിജയരാഘവൻ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


