കേരളത്തിന്റെ ആവിശ്യം പരിഗണിച്ചില്ല ; ഇന്ന് അർദ്ധരാത്രി മുതൽ 12 സംസ്ഥാനങ്ങളിൽ കൂടി എസ്.​ഐ.ആർ നടപടിക്രമങ്ങൾ ആരംഭിക്കും.

India
Print Friendly, PDF & Email

ന്യൂഡൽഹി – ഉടൻ നടപ്പാക്കരുത് എന്ന കേരളത്തിന്റെ ആവിശ്യം പരിഗണിച്ചില്ല. കേരളമുൾപ്പെടെ 12 സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ആദ്യഘട്ടത്തിൽ ബിഹാറിൽ വിജയകരമായി നടപ്പാക്കിയെന്നും രണ്ടാംഘട്ടത്തിൽ 12 സംസ്ഥാനങ്ങളിൽ കൂടി നടപ്പാക്കുമെന്നും പ്രത്യേക വാർത്താ സമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. നടപടിക്രമങ്ങൾ ഇന്നു അർദ്ധരാത്രി മുതൽ തുടങ്ങും. നിലവിലുള്ള വോട്ടർ പട്ടികകൾ ഇന്ന് അർദ്ധരാത്രി മുതൽ മരവിപ്പിക്കും.

കേരളം, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ലക്ഷദ്വീപ്, ആൻഡമാൻ & നിക്കോബാർ, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, പുതുച്ചേരി, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമാണ് പട്ടികയിൽ ഉള്ളത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പരിഗണിച്ച് കേരളത്തിൽ എസ്.ഐ.ആർ നീട്ടണമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് പരിഗണിച്ചിട്ടില്ല.

വോട്ടർ പട്ടിക പരിഷ്‌കരണത്തിനായി സമർപ്പിക്കേണ്ട രേഖകൾ

  • കേന്ദ്ര/സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനോ, പെൻഷൻകാരനോ ആയ വ്യക്തിക്ക് അനുവദിച്ചിട്ടുള്ള ഏതെങ്കിലും തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ പെൻഷൻ പേയ്മെന്റ് രേഖ
  • ആധാർ കാർഡ്
  • ജനന സർട്ടിഫിക്കറ്റ്
  • പാസ്പോർട്ട്
  • മെട്രിക്കുലേഷൻ/ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്
  • യോഗ്യതയുള്ള അധികാരി നൽകുന്ന സ്ഥിരതാമസ സർട്ടിഫിക്കറ്റ്
  • ഫോറസ്റ്റ് റൈറ്റ്സ് സർട്ടിഫിക്കറ്റ്
  • ഒബിസി/എസ്‌സി/എസ്‌ടി അല്ലെങ്കിൽ മറ്റേതെങ്കിലും ജാതി സർട്ടിഫിക്കറ്റ്
  • ദേശീയ പൗരത്വ രജിസ്റ്റർ (ബാധകമാകുന്നിടത്തെല്ലാം)
  • സർക്കാർ നൽകുന്ന ഏതെങ്കിലും ലാൻഡ്/ ഹൗസ് അലോട്ട്മെന്റ് സർട്ടിഫിക്കറ്റ്
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കുന്ന കുടുംബ രജിസ്റ്റർ

ഇന്ത്യൻ ഗവൺമെന്റ് ഇഷ്യൂ ചെയ്തിട്ടുള്ള തിരിച്ചറിയൽ കാർഡുകളും സർട്ടിഫിക്കറ്റുകളും എസ്ഐആറിനായുള്ള നടപടികൾക്ക് സമർപ്പിക്കാം.

വോട്ടർ പട്ടിക പരിഷ്‌കരണം, ഭാരവാഹികൾ ആരെല്ലാം?

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, രാജ്യത്തെ ഒരോ പോളിംഗ് സ്റ്റേഷനിലും ശരാശരി 1,000 വോട്ടർമാരുണ്ട്.

  • ഓരോ പോളിംഗ് സ്റ്റേഷനിലും ഒരു ബൂത്ത് ലെവൽ ഓഫീസർ ഉണ്ട്.
  • ഓരോ നിയമസഭാ മണ്ഡലത്തിലും നിരവധി പോളിംഗ് സ്റ്റേഷനുകൾ ഉണ്ട്.
  • ഓരോ നിയോജകമണ്ഡലത്തിനും ഒരു ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറെ നിയമിച്ചിട്ടുണ്ട്.
  • നിയമപ്രകാരം കരട് വോട്ടർ പട്ടിക തയ്യാറാക്കുകന്നതും എതിർപ്പുകളും പരാതികളും സ്വീകരിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുന്നതും, അന്തിമ വോട്ടർ പട്ടിക തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന സബ്-ഡിവിഷണൽ മജിസ്ട്രേറ്റ് തലത്തിലുള്ള ഉദ്യോഗസ്ഥനാണ് (ഇആർഒ).
  • ഇവരെ കൂടാതെ, ഓരോ താലൂക്കിലോ ബ്ലോക്കിലോ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരെയും നിയമിച്ചിട്ടുണ്ട്.
  • വോട്ടർ പട്ടിക പരിഷ്‌കരണം, പ്രധാന തീയതികൾ
    • തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് പ്രകാരം, രണ്ടാംഘട്ട എസ്‌ഐആറിനായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഒക്ടോബർ 28 മുതൽ നവംബർ 3 വരെ നടക്കും.
    • വീടുവീടാന്തരമുള്ള കണക്കെടുപ്പ് നവംബർ 4 മുതൽ ഡിസംബർ 4 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.
    • ഡിസംബർ 9 ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
    • ഡിസംബർ 9 മുതൽ 2026 ജനുവരി 8 വരെ എതിർപ്പുകളോ പരാതികളോ ഉണ്ടെങ്കിൽ സമർപ്പിക്കാം.
    • പരാതി പരിഹാരവും സ്ഥിരീകരണവും ഡിസംബർ 9 നും 2026 ജനുവരി 31 നും ഇടയിൽ നടക്കും.
    • അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി 7 ന് പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *