പത്തനംതിട്ട – കണ്ണൂര്‍ മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി. ദിവ്യ, നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ച ടി വി പ്രശാന്തന്‍ എന്നിവര്‍ക്കെതിരെയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. ഹര്‍ജി ഫയലില്‍ സ്വീകരിച്ച പത്തനംതിട്ട സബ് കോടതി പി.പി ദിവ്യയ്ക്കും പ്രശാന്തിനും നോട്ടീസ് അയച്ചു. ഹര്‍ജി അടുത്ത മാസം 11ന് പരിഗണിക്കും. നവീന്‍ ബാബുവിനെ അഴിമതിക്കാരനെന്ന് തെറ്റായി പൊതുസമൂഹത്തിന് മുന്നില്‍ ചിത്രീകരിച്ചു. മരണശേഷവും പ്രശാന്തന്‍ പലതവണ ഇത് ആവര്‍ത്തിച്ചു എന്നാണ് ഹര്‍ജിയിലെ ആരോപണം.


