അടൂർ – സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസനം ജനങ്ങളിലെത്തിക്കാനും ഭാവിയിലേയ്ക്കുള്ള ആശയം പങ്കുവയ്ക്കാനും ഏഴംകുളം ഗ്രാമപഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു. പഞ്ചായത്തങ്കണത്തിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ അധ്യക്ഷയായി.
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടം സംബന്ധിച്ച് വീഡിയോ പ്രദർശിപ്പിച്ചു. ഏഴംകുളം ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ അഞ്ചു വർഷം നടത്തിയ വികസന പ്രവർത്തന റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി എസ് ലേഖ അവതരിപ്പിച്ചു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് തുണ്ടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗം ആർ. തുളസീധരൻ പിള്ള, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ബേബി ലീന, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എ താജുദ്ദീൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ രാധാമണി ഹരികുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ബാബു ജോൺ, രജിത ജെയ്സൺ, എ എസ് ഷമീൻ, ബീന ജോർജ്, ആർ ശോഭ, ആർ ജയൻ, ലിജി ഷാജി, ഷീജ, ഉദ്യോഗസ്ഥർ, കുടുംബശ്രീ, ഹരിതകർമ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


