ഒക്ടോബർ 15 എ.പി.ജെ അബ്ദുൽ കലാം ജന്മദിനം ; വായനോത്സവുമായി ലയൺസ് ക്ലബ്ബ് ഓഫ് എടത്വാ ടൗൺ

Kerala Alappuzha
Print Friendly, PDF & Email

ആലപ്പുഴ – ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ, മലയാള മനോരമയും ചേർന്ന് വിദ്യാർത്ഥികൾക്ക് വായനോത്സവം ഒരുക്കുന്നു. വിദ്യാർത്ഥികളുടെ ഇടയിൽ വായന ശീലം വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് നടത്തുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം മുൻ രാഷ്‌ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ ജന്മദിനമായ ഇന്ന് എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും തുടക്കം കുറിക്കുമെന്ന് ലയൺസ് ക്ളബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ അറിയിച്ചു.

ക്ലബ് പ്രസിഡന്റ് ഡോ. ജോൺസൺ വി ഇടിക്കുള അദ്ധ്യക്ഷത വഹിക്കും. എൽബ കാറ്ററിങ് ആൻഡ് ഈവന്റ് മാനേജ്‌മെന്റ് ഉടമയും ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സോഷ്യൽ സർവീസ് ചെയർപേഴ്സണുമായ വിൽസൺ ജോസഫ് കടുമത്തിൽ എടത്വ സെന്റ് അലോഷ്യസ് ഹൈസ്ക്കൂൾ ലീഡർ അർജുൻ സുഭാഷിന് പത്രം നല്കി ഉദ്ഘാടനം ചെയ്യും. പ്രധാന അദ്ധ്യാപകൻ ജിനോ ജോസഫ് മുഖ്യ പ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *