പത്തനംതിട്ട – വിഖ്യാത ചലച്ചിത്രകാരൻ സത്യജിത്ത് റേയുടെ ആദ്യ സിനിമ പഥേർ പാഞ്ചാലിയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന പരിപാടിയുടെ രണ്ടാം ഭാഗം ഇന്ന് 11/10/2025 ഉച്ചക്ക് ശേഷം രണ്ടുമണി മുതൽ ടൗൺ ഹാളിൽ നടക്കും. പഥേർ പാഞ്ചാലി ഉൾപ്പെടുന്ന അപുത്രയത്തിലെ അപരാജിതോ, അപൂർ സൻസാർ എന്നീ സിനിമകളുടെ പ്രദർശനവും, സർഗ്ഗ സംവാദവുമാണ് നടക്കുന്നത്.
പത്തനംതിട്ട നഗരസഭയുടെയും, ലൂമിയർ ലീഗ് ഫിലിം സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന പ്രതിമാസ ചലച്ചിത്ര പ്രദർശനത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടി മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസ്സൈൻ ഉദ്ഘാടനം നിർവ്വഹിക്കും. മലയാളവും സബ് ടൈറ്റിലോടെയുള്ള ചലച്ചിത്ര പ്രദർശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്കായി – 9447945710 , 9447439851 .

* 2 pm അപരാജിതോ
1956 /ഇന്ത്യ/ബംഗാളി/113 മിനിറ്റ് / മലയാളം സബ് ടൈറ്റിൽ
* 4.15pm അപുർ സൻസാർ
1956 / ഇന്ത്യ / ബംഗാളി /107 മിനിറ്റ് / മലയാളം സബ് ടൈറ്റിൽ
* 6.15 pm മുതൽ സർഗ്ഗ സംവാദം – പങ്കെടുക്കുന്നവർ – എം.കെ വാസു, അഡ്വ, ആനി സ്വീറ്റി, ഡോ. വിനോദ് രാജ്, വി.ബി ശ്രീനിവാസൻ, ശ്രീജ എം, പി. ലക്ഷ്മണൻ, ശുഭ ബി. അഡ്വ. അജിത് വി രാജൻ, വി രംഗനാഥ്
സംഘാടനം – പത്തനംതിട്ട നഗരസഭ, ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി


