ശിശുക്ഷേമ സമിതിയുടെ പത്തനംതിട്ട ജില്ലയിലെ പ്രവർത്തനങ്ങൾ ഊർജിതമാക്കും

Pathanamthitta

പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിത മാക്കുന്നതിന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ എഡിഎം ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ശിശുക്ഷേമ സമിതി വാർഷിക ജനറൽ ബോഡി തിരുമാനിച്ചു.
ജീവകാരുണ്യ അവബോധമുള്ള സുമനസുകളുടെ യോജിച്ച പ്രവർത്തനത്തിലൂടെ സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുകയാണ് ലക്ഷ്യം. കുട്ടികൾക്ക് എതിരായ പീഡനങ്ങളും അതിക്രമങ്ങളും തടയുന്നതിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമുള്ള തണലിന്റെ 1517 എന്ന ടോൾഫ്രീ നമ്പരിൽ ജില്ലയിൽ 108 പരാതികൾ ലഭിച്ചു. കൃത്യമായ ഇടപെടലിലൂടെ സി ഡബ്ല്യു സി, പോലീസ് എന്നിവയുടെ സഹായത്തോടെ ഇവയ്ക്ക് പരിഹാരം കണ്ടു.

ഓമല്ലൂരിലെ ജില്ലാ ശിശുക്ഷേമ സമിതിയുടെ ശിശുപരിപാലന കേന്ദ്രത്തിൽ ഇതുവരെ 89 കുഞ്ഞുങ്ങളെ സി ഡബ്ല്യു സി ഉത്തരവുപ്രകാരം പരിപാലിച്ചിട്ടുണ്ട്. നിലവിൽ അഞ്ച് ആൺകുട്ടികളും എട്ട് പെൺകുട്ടികളും ഇവിടെ വളരുന്നു. കഴിഞ്ഞ ഒരുവർഷക്കാലയളവിൽ നാലു കുഞ്ഞുങ്ങളെ ദത്ത് നൽകി. എട്ടു കുട്ടികളെ ഫോസ്റ്റർ കെയറിന് അയച്ചു.

വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തെ മികച്ച സെന്ററാക്കി മാറ്റുകയാണ് ലക്ഷ്യം. പത്തനംതിട്ട ജനറൽ ആശുപത്രി അങ്കണത്തിൽ സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ 18 കുഞ്ഞുങ്ങളെ ലഭിച്ചിട്ടുണ്ട്. 17 കുഞ്ഞുങ്ങളെയും സംസ്ഥാന സമിതി ഏറ്റെടുത്തു. ഒരു കുഞ്ഞിനെ ഓമല്ലൂരിലെ ശിശുപരിപാലനകേന്ദ്രത്തിന് കൈമാറി.

ശിശുപരിപാലന കേന്ദ്രം നിർമിക്കുന്നതിന് സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ജനപ്രതിനിധികളുടെ വികസനഫണ്ട്, സിഎസ്ആർഫണ്ട്, സംഭാവനകൾ എന്നിവ സമാഹരിക്കും.

14286073.68 രൂപ വരവും 8397520 രൂപ ചെലവും 5888553.68 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ട്രഷറർ എ.ജി. ദീപു അവതരിപ്പിച്ചു. 2022-23 വാർഷിക റിപ്പോർട്ട് ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മയും അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റ് ആർ. അജിത്കുമാർ, ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ, ഏക്‌സിക്യൂട്ടിവ് അംഗങ്ങളായ സുമ നരേന്ദ്ര, റ്റി. രാജേഷ്‌കുമാർ, വനിത ശിശുക്ഷേമ ഓഫീസ് സുപ്രണ്ട് ജി. സ്വപ്ന മോൾ, ഡോ. കെ.കെ. ശ്യാംകുമാർ, ദത്തെടുക്കൽ കേന്ദ്രം മാനേജർ ചന്ദ്രിക മുകുന്ദൻ, മുൻ എംഎൽഎ മാലേത്ത് സരളാദേവി, കലാനിലയം രാമചന്ദ്രൻനായർ, സി.ആർ. കൃഷ്ണക്കുറുപ്പ്, എം.കെ. വാസു, ജി.കൃഷ്ണൻനായർ, ശാന്തി മോഹൻ, രാജൻബാബു, പി.ജെ. ജോൺസൺ, എസ്. രാജേശ്വരൻ തുടങ്ങിയവർ പ്രസംഗിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *