കെ.യു.ഡബ്ല്യു.ജെ 61 – മത് സംസ്ഥാന സമ്മേളനം ; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) 61 – മത് സംസ്ഥാന സമ്മേളനം സ്വാഗതസംഘം ഓഫീസ് പ്രസ്‌ക്ലബ് അങ്കണത്തിൽ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ടി. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ബോബി ഏബ്രഹാം, പ്രസ്‌ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ, സെക്രട്ടറി ജി. വിശാഖൻ, പി. മോഹൻരാജ് തുടങ്ങിയവർ പ്രസംഗിച്ചു. നവംബർ 7, 8 തീയതികളിൽ പത്തനംതിട്ട സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിലാണ് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമ്മേളനം.

ക്യാപ്ഷൻ..
കേരള പത്രപ്രവർത്തക യൂണിയൻ 61 – മത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് പത്തനംതിട്ട പ്രസ്‌ക്ലബ് അങ്കണത്തിൽ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *