ചൂരക്കോട് സർക്കാർ ആയൂർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം

Pathanamthitta

അടൂർ – ഏറത്ത് ഗ്രാമപഞ്ചായത്തിലെ ചൂരക്കോട് സർക്കാർ ആയൂർവേദ ആശുപത്രിയുടെ പുതിയ കെട്ടിടം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി അധ്യക്ഷനായി. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, വൈസ് പ്രസിഡന്റ് റ്റി സരസ്വതി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാകുമാരി, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്തോഷ് ചാത്തന്നുപ്പുഴ, റോഷൻ ജേക്കബ്ബ്, അനിൽ പൂതക്കുഴി, മറിയാമ്മ തരകൻ, ഉഷാ ഉദയൻ, എൽ സി ബെന്നി, സൂസൻ ശരികുമാർ, സ്വപ്ന, ശോഭന കുഞ്ഞ് കുഞ്ഞ്, റോസമ്മ ഡാനിയൽ, ആർ ശ്രീലേഖ എന്നിവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *