61-മത് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ : സ്വാഗതസംഘം രൂപീകരിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഒക്ടോബർ അവസാന വാരം നടക്കുന്ന കേരള പത്രപ്രവർത്തക യൂണിയൻ 61-മത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. വൈ.എം.സി.എയിൽ ചേർന്ന യോഗം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി.

കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ ആമുഖ പ്രഭാഷണം നിർവ്വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, ജില്ലാ പഞ്ചായത്തംഗങ്ങളായ ഓമല്ലൂർ ശങ്കരൻ, റോബിൻ പീറ്റർ, ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, നഗരസഭ കൗൺസിലർ കെ. ജാസിംകുട്ടി, സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ. അനിൽകുമാർ, ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ് കെ. ജയവർമ, വിവിധ രാഷ്ട്രീയ കക്ഷികളുടെയും ട്രേഡ് യൂണിയനുകളുടെയും നേതാക്കളായ ജോസഫ് എം. പുതുശേരി, കെ.കെ. റോയിസൺ, എസ്. ഹരിദാസ്, ജ്യോതിഷ്‌കുമാർ മലയാലപ്പുഴ, ടി.എം. ഹമീദ്, തോമസ് ജോസഫ്, ബി. ഹരിദാസ്, പി.കെ. ജേക്കബ്, രാജു നെടുവംപുറം, വിക്ടർ ടി. തോമസ്, ദീപു ഉമ്മൻ, വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ്‌ ഹാജി അഷ്‌റഫ് അലങ്കാർ, മുതിർന്ന മാധ്യമപ്രവർത്തകൻ സാം ചെമ്പകത്തിൽ, കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് ബിജു കുര്യൻ, സെക്രട്ടറി ജി. വിശാഖൻ എന്നിവർ പ്രസംഗിച്ചു.

ടി. സക്കീർ ഹുസൈൻ ചെയർമാനും കെ.പി റെജി വർക്കിങ് ചെയർമാനും സുരേഷ് എടപ്പാൾ വൈസ് ചെയർമാനും ബോബി ഏബ്രഹാം ജനറൽ കൺവീനറും ബിജുകുര്യൻ, ജി. വിശാഖൻ എന്നിവർ കൺവീനർമാരുമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *