ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ലോക ഫിസിയോതെറാപ്പി ദിനം ആചരിച്ചു.

Health
Print Friendly, PDF & Email

തിരുവല്ല – ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലോക ഫിസിയോതെറാപ്പി ദിനം ആചരിച്ചു. നടി സ്മിനു സിജോ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സര്‍വകലാശാല സെനറ്റ് അംഗവും ബിലീവേഴ്‌സ് ആശുപത്രി മാനേജറുമായ ഫാ. സിജോ പന്തപ്പള്ളില്‍ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ ജോംസി ജോര്‍ജ്, ജെറിയാട്രിക്‌സ് വിഭാഗം മേധാവി ഡോ. ലിഡിയ ജേക്കബ്, ഡയറ്റെറ്റിക്‌സ് ആന്‍ഡ് ന്യൂട്രീഷന്‍ വിഭാഗം മേധാവി ഡോ. ജ്യോതി കൃഷ്ണ, ഫിസിയോതെറാപ്പിസ്റ്റ് ആശ ആന്‍ മാത്യു, ന്യൂറോളജിക്കല്‍ ഫിസിയോതെറാപ്പിസ്റ്റ് സ്മിത അരവിന്ദ്, സീനിയര്‍ ഫിസിയോതെറാപ്പിസ്റ്റ് അലക്‌സാണ്ടര്‍ വി. ജോസഫ്, ഫാ. തോമസ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

പ്രായമായ ആളുകളില്‍ ഫിസിയോതെറാപ്പിയുടെയും ഭക്ഷണക്രമത്തിന്റെയും പ്രാധാന്യം, പരുക്കുകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ച് വിവിധ മെഡിക്കല്‍ വിഭാഗങ്ങളിലെ വിദഗ്ധര്‍ ക്ലാസുകള്‍ നടത്തി. ആശുപത്രിയിലെ ഫിസിയോതെറാപ്പിസ്റ്റുകളെ ആദരിച്ചു. പി.എം.ആര്‍ വിഭാഗം മേധാവി ഡോ. തോമസ് മാത്യു,റീഹാബിലിറ്റേഷന്‍ ഡയറക്ടര്‍ ബിജു മറ്റപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *