കറന്റ് പോയത് ശരിയാക്കാൻ പോസ്റ്റിൽ കയറിയ ലൈൻമാൻ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

പന്തളം: വൈദ്യുതി തടസം മാറ്റാൻ പോസ്റ്റിൽ കയറിയ ലൈൻമാൻ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. നൂറനാട് വൈദ്യുതി സെക്ഷനിലെ ലൈൻമാൻ ചേർത്തല മുഹമ്മ മുല്ലശ്ശേരി വെളിയിൽ സബിരാജാ(53)ണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.30ന് കുടശ്ശനാട് തോണ്ടുകണ്ടം ഭാഗത്ത് പോസ്റ്റിൽ കയറി പണി ചെയ്യുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കൂടെയുണ്ടായിരുന്നവർ ഉടൻതന്നെ താഴെയിറക്കി പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: റീജ. മക്കൾ: ആദിത്യൻ, അരുണിമ.

Leave a Reply

Your email address will not be published. Required fields are marked *