അങ്ങ് ഹിമാലയത്തിൽ എവറസ്റ്റ് കൊടുമുടി വരെയെത്തിയ ഒരു ഡോക്ടർ

Health Alappuzha Pathanamthitta Special
Print Friendly, PDF & Email

ചെങ്ങന്നൂർ – ഇത് Dr. കമൽ, ഉഷ ഹോസ്പിറ്റൽ ചെങ്ങന്നൂർ, st ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ പത്തനാപുരം, ക്രിസ്തുരാജ് ഹോസ്പിറ്റൽ കൊട്ടാരക്കര, കറ്റാനം മെഡിക്കൽ സെന്റർ എന്നിവിടങ്ങളിൽ അസ്ഥിരോഗവിഭാഗത്തിൽ പ്രവർത്തിച്ചു വരുന്നു.. ഒരു ഡോക്ടർ എന്നതിലുപരി ഒരുപാട് വലിയ ആഗ്രഹങ്ങളുമായി ജീവിതത്തെ നോക്കിക്കാണുന്ന ഒരു വ്യക്തികൂടി ആണ് ഇദ്ദേഹം…

ആഗ്രഹങ്ങളുടെ ഭാഗമായ ‘ട്രെക്കിങ് ‘ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായിമാറി… വെറുതെ ആഗ്രഹിക്കുക മാത്രമായിരുന്നില്ല അതിനായി സമയം കണ്ടെത്തി കഠിനാധ്വാനം ചെയ്യുകയും ചെയ്തു .. 2023 ഇൽ തോന്നിയ ഒരു ആഗ്രഹം.. ആ വലിയ ആഗ്രഹത്തിന്റെ സാക്ഷാത്കാരത്തിനായി പ്രയത്നങ്ങൾ ആരംഭിച്ചു.. ആറുമാസത്തെ ദിവസേനയുള്ള ചിട്ടയായ 8km നടത്തം, കാർഡിയോ exercises, ചെറിയ കയറ്റങ്ങൾ എന്നിവയ്ക്കു ശേഷം ആ വലിയ സ്വപ്നത്തിലേക്ക്…..

2024 ഏപ്രിൽ 13നു നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക്…. കാഠ്മണ്ടിൽ നിന്നും ലുക്ല ഫ്ലൈറ്റ് 35 മിനിറ്റ് ആണ്, എന്നാൽ എയർപോർട്ട് ബിസി ആയകാരണം 143km, 4-5 hrs സഞ്ചരിച്ചു രാമേചാപ്പ് (ramechhap) എയർപോർട്ട്, തിരക്ക് കുറവായതിനാൽ എത്തി അവിടെനിന്നു 15 മിനിറ്റ് ഫ്ലൈയിങ് ടൈമിൽ ലുക്ല എത്തുകയും പെർമിഷൻ ശേഷം ട്രെക്കിങ് സ്റ്റാർട്ട്‌ ചെയ്യുകയും ചെയ്തു. ആദ്യദിവസം phakding ആണ് ഹാൾട്, അടുത്ത ദിവസം നാംചെ ബസാർ (namche bazar) പിന്നെ മൂന്നാം ദിവസം ഖുജൂങ് (khumjung), നാലാം divasamഡെബുച്ചേ (debuche), അഞ്ചും ആറും ദിവസങ്ങൾ ഡിങ്ബോച്ചേ (dingboche), ഏഴാം ദിവസം ലോബുച്ചേ(lobuche), എട്ടാം ദിവസം ഗോരക്ഷെപ് (gorakshep) അവിടെ നിന്നും ബേസ് ക്യാമ്പിലേക്കും തിരിച്ചും അടുത്തദിവസം വെളുപ്പിനെ മൂന്ന് മണിക്ക് കാലാപത്തർ (kala pathar) കയറി….

താഴെ നിന്നു കയറും തോറും തണുപ്പ് കൂടുകയും വായു നേർത്തു വരികയും ചെയ്യുന്നുണ്ട് എന്ന് ഡോക്ടർ ഓർക്കുന്നു. -15 ഡിഗ്രി കൊടും തണുപ്പിൽ സൂര്യോദയം & എവെറസ്റ്റ് കൊടുമുടി കണ്ടു അങ്ങനെ ആഗ്രഹം സഫലമായി…. !!

തിരികെ ഇറക്കം. ഒൻപതാം ദിവസം ഫെറിച്ചേ (ഫെരിച്ചെ), പത്താം ദിവസം നാംചെ ബസാർ (namche bazar), പതിനൊന്നാം ദിവസം ലുക്ല (lukla)
അവിടെ നിന്ന് രാമേചാപ്പ് (രാമേച്ഛപ് )എയർപോർട്ട് തിരിച്ചു കാഠ്മണ്ഡു എത്തി….. തിരിച്ചു നാട്ടിലേക്ക് വിമാനം കയറി.

സൗത്ത് ഇന്ത്യയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന വീ റംബ്ലേഴ്‌സ് ബാംഗ്ലൂർ കമ്പനിയാണ് ട്രിപ്പ്‌ കണ്ടക്റ്റ് ചെയ്തത്. ട്രക്ക് ലീഡർ കബിരാജ് റായ്, പോർട്ടർ ബിവേക് എന്നിവർ നേപ്പാളി സ്വദേശികളാണ്. ഇതിനോടകം തന്നെ ഇന്ത്യയിലെ കശ്മീർ ലേഹ് ലഡാക്ക്, ഉത്തരഖണ്ഡ്, സിക്കിം തുടങ്ങിയ സ്ഥലങ്ങളിലും,കേരളത്തിൽ മീശപുലിമല, നെല്ലിയാമ്പതി, പറമ്പിക്കുളം, അഗസ്ത്യർകൂടം എന്നിവിടങ്ങളിലും ട്രെക്കിങ് ചെയ്തിട്ടുണ്ട്.. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയേണ്ടവർക്ക് തരാനും ഡോക്ടർ റെഡിയാണ്.

ഇനി ഡോക്ടറുടെ ആഗ്രഹം സ്വിസ് മൗണ്ട്ടൻ അൽപ്സ്, മൗണ്ട് കിളിമഞ്ചാരോ ടാൻസാനിയ, മൗണ്ട് മാച്ചു പിച്ചു പെറു ഒക്കെ കയറുക എന്നതുമാണ്… ഇനി അതിനായുള്ള തയാറെടുപ്പുകളിൽ ആണ് അസ്ഥിരോഗ വിദഗ്ധനായ ഡോക്ടർ കമൽ…

ഡോ കമൽ “ചെങ്ങന്നൂർ അങ്ങാടിക്കൽ ഉഷ ഹോസ്പിറ്റലിൽ പരേതരായ ഡോ അച്യുതൻ പിള്ളയുടെയും, ഉഷാദേവിയുടെയും മകനാണ്..,
സഹോദരി :ഡോ ലക്ഷ്മി (ഉഷ ഹോസ്പിറ്റൽ ) ഭാര്യ : ഡോ ധന്യ (അനസ്തെറ്റിസ്റ്റ് ഗവ ഹോസ്പിറ്റലിൽ പത്തനംതിട്ട )
മക്കൾ : ഗൗരിക ( 11th std ),അൻവിക (3rd std )

ജോലിയുടെ തിരക്കുകൾക്കും കുടുംബത്തിന്റെ ചുമതലകൾക്കും ഒപ്പം നമുക്ക് ഓരോരുത്തർക്കും ഉള്ള ആഗ്രഹങ്ങൾ മനസ്സാന്നിധ്യവും ചിട്ടയായ ജീവിതരീതിയും കൊണ്ട് നേടിയെടുക്കാൻ സാധിക്കും എന്നുള്ളതിന് ഉത്തമ ഉദാഹരണം ആണ് ഡോ കമൽ… ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ഡോക്ടറിനു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 🙏🏻

ടീം പത്തനംതിട്ടക്ക് വേണ്ടി,
ജിബു വിജയൻ, ഇലവുംതിട്ട

Leave a Reply

Your email address will not be published. Required fields are marked *