പത്തനംതിട്ട: മൈലപ്രയിൽ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു.തമിഴ്‌നാട് സ്വദേശി ഷൺമുഖൻ (55) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെ മൈലപ്ര പോസ്റ്റ് ഓഫീസ് ജങ്ഷന് സമീപമാണ് അപകടം നടന്നത്. മരിച്ച ഷൺമുഖൻ മേസ്തിരി പണിക്കാരനായിരുന്നു. വർഷങ്ങളായി കുടുംബസമേതം മണ്ണാറകുളഞ്ഞിയിലാണ് താമസം. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: മലർ കൊടി. മക്കൾ: ലക്ഷ്മി, ശരണ്യ, ഭാഗ്യ ലക്ഷ്മി. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

