പത്തനംതിട്ട – ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ മാ കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജിന്റെ അധ്യക്ഷതയിൽ കുര്യാക്കോസ് മാർ ക്ലിമ്മിസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികൾക്ക് ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്കൂൾ സ്റ്റേഷനറി, സാനിട്ടറി നാപ്കിൻ എന്നിവ ലഭ്യമാക്കുന്നതിന് സ്കൂൾ കോമ്പൗണ്ടിൽ കിയോസ്കുകൾ സ്ഥാപിക്കുന്ന പദ്ധതിയാണിത്.
അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ. ബിന്ദുരേഖ പദ്ധതി വിശദീകരണം നടത്തി. പിടിഎ പ്രസിഡന്റ് അഡ്വ. മനാഫ്, സ്കൂൾ ഗവേണിംഗ് ബോർഡ് അംഗം റഫ. ഫാദർ ജിജി സാമുവൽ, സ്കൂൾ കോർഡിനേറ്റർ റവ. ബിജു മാത്യു, റവ. പി എസ് ജോർജ്, പ്രധാനധ്യാപിക പി. എം. ജയമോൾ , ആർട്ടിസ്റ്റ് അഡ്വ. ജി. ജിതേഷ് , ബ്ലോക്ക് കോർഡിനേറ്റർ സിന്ധു, സിഡിഎസ് ചെയർപേഴ്സൺ പൊന്നമ്മ ശശി, മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റ് ഹിദായത്ത് എന്നിവർ സംസാരിച്ചു.
കുടുംബശ്രീയുടെ സംഘടനാ ഘടന കൂടുതല്‍ ശക്തിപ്പെടുത്താനായി ആരംഭിച്ച ‘കുടുംബശ്രീ 50 പ്ലസ്’ കാമ്പയിന് ജില്ലയില്‍ മികച്ച രീതിയില്‍ മുന്നേറുന്നു. സംസ്ഥാനത്താകെ 48 ലക്ഷം കുടുംബങ്ങളാണ് കുടുംബശ്രീയുടെ ഭാഗമായുള്ളത്. ഇത് 50 ലക്ഷം ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന്. ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 58 സിഡിഎസുകളിലും കാമ്പയിന്റെ പ്രവര്‍ത്തം നടക്കുന്നു. അയല്‍ക്കൂട്ടങ്ങളെ സജീവമാക്കുക, കൊഴിഞ്ഞുപോയ അയല്‍ക്കൂട്ട അംഗങ്ങളെ തിരികെയെത്തിക്കുക, പുതിയ അംഗങ്ങളെ ചേര്‍ക്കുക, പ്രത്യേക അയല്‍ക്കൂട്ടങ്ങളുടെ രൂപീകരണം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. കൂടാതെ ലഹരി വിരുദ്ധ കാമ്പയിന്, അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയില്‍ കുടുംബശ്രീയുടെ പങ്ക് കൂടുതല്‍ പേരിലേക്ക് എത്തിക്കാനും സാധിക്കും. കാമ്പയിന്റെ ഭാഗമായി വീടുകള്‍ സന്ദര്‍ശിച്ച് കുടുംബശ്രീയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കും. അയല്‍ക്കൂട്ടങ്ങളുടെ പ്രത്യേക യോഗവും എഡിഎസ് തല സംഗമവും നടത്തും. ഈ മാസം 30 ന്കാമ്പയിന് അവസാനിക്കും.


