ക്രിസ്ത്യൻ ഫെലോഷിപ്പ് തിരുവല്ലയുടെ നേതൃത്വത്തിൽ ഐക്യ ക്രിസ്തീയ സംഗമവും സംഗീത ശുശ്രൂഷയും ‘ നടന്നു

Alappuzha Pathanamthitta
Print Friendly, PDF & Email

നിരണം – ക്രിസ്ത്യൻ ഫെലോഷിപ്പ് തിരുവല്ലയുടെ നേതൃത്വത്തിൽ ഐക്യ ക്രിസ്തീയ സംഗമം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ നടന്നു. രക്ഷാധികാരി വെരി. റവ. സഖറിയ പനയ്ക്കമറ്റം കോർ എപ്പിസ്ക്കോപ്പ അദ്ധ്യക്ഷത വഹിച്ചു.

മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി മുൻ ജോയിന്റ് രജിസ്ട്രാർ ഡോ. മാത്യൂ തോമസ് മുഖ്യ പ്രഭാഷണം നടത്തി. റവ. ലിജു രാജു താമരക്കുടിയുടെ നേതൃത്വത്തിൽ ഉള്ള ഗായക സംഘം സംഗീത ശുശ്രൂഷ നിർവഹിച്ചു.സാബു ആലംഞ്ചേരിൽ മധ്യസ്ഥത പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി.ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്ക് നേരെ നടന്ന മനുഷ്യാവകാശ നിഷേധങ്ങളെ അപലപിച്ച് കൊണ്ട് ഉള്ള പ്രമേയം റെജി വർഗ്ഗീസ് തർക്കോലിൽ അവതരിപ്പിച്ചു.

റവ.ഫാദർ മർക്കോസ് പള്ളിക്കുന്നേൽ, ഡോ.ജോൺസൺ വി ഇടിക്കുള, അച്ചാമ്മ മത്തായി, വർഗ്ഗീസ് എം അലക്സ്. ജോർജ് കുര്യൻ,കുര്യൻ സഖറിയ,ഡീക്കൻ ഷാൽബിൻ മർക്കോസ് എന്നിവർ നേതൃത്വം നല്കി.

ഫോട്ടോ : ക്രിസ്ത്യൻ ഫെലോഷിപ്പ് തിരുവല്ലയുടെ നേതൃത്വത്തിൽ നടന്ന ഐക്യ ക്രിസ്തീയ സംഗമത്തിൽ മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി മുൻ ജോയിന്റ് രജിസ്ട്രാർ ഡോ. മാത്യൂ തോമസ് മുഖ്യ പ്രഭാഷണം നടത്തുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *