കോഴഞ്ചേരി – അയിരൂർ ഗ്രാമ സേവാ സമിതിയുടെ 25 മത് വാർഷികാഘോഷം 2025 ജൂലൈ 11 ന് അയിരൂർ എൻഎസ്എസ് പ്രാദേശിക യൂണിയൻ മന്ദിരത്തിൽ വെച്ച് നടന്നു. മുൻ മിസോറാം ഗവർണ്ണർ ശ്രീ. കുമ്മനം രാജശേഖരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ സേവാ സമിതിയുടെ പ്രസിഡന്റ് എം അയ്യപ്പൻകുട്ടി അദ്ധ്യക്ഷനായിരുന്നു.

ഗ്രാമ സേവാ സമിതി പുരസ്കാരം പ്രസന്നകുമാർ പുറംപാറക്ക് റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായണൻ സമ്മാനിച്ചു. അയിരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ പ്രതിഭകളെ ആദരിച്ചു. ധീര ജവാൻ അനൂപ് ജി നായർ സ്മാരക എൻഡോവ്മെന്റ് വിതരണം കോയിപ്രം ബ്ലോക്ക് പ്രസിഡന്റ് സൂസൻ ഫിലിപ്പ് നിർവ്വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ എംപി സോമശേഖരൻ നായർ, അഡ്വ. ശ്രീകല ഹരികുമാർ, പ്രീത ബി നായർ, സുബിൻ കെടി. സാംകുട്ടി അയ്യക്കാവിൽ, അയിരൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, ചിറ്റേടത്ത് ശങ്കുപ്പിള്ള സ്മാരക ട്രസ്റ്റ് സെക്രട്ടറി ഗോപൻ പുല്ലാട്, ഗ്രാവ സേവാ സമിതി ഭാരവാഹികളായ എവി അശോകൻ, കെവി മോഹൻകുമാർ, ടിആർ ഗോപകുമാർ, ജയചന്ദ്രൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

ഗ്രാമസേവാ സമിതി ഏർപ്പെടുത്തിയിട്ടുള്ള ഗ്രാമ സേവാ പുരസ്‌കാരം റാന്നി എംഎൽഎ ശ്രീ പ്രമോദ് നാരായണൻ ശ്രീ പ്രസന്നകുമാർ പുറംപാറ ക്ക് സമ്മാനിക്കുന്നു .
What do you feel about this post?
Like
Love
Happy
Haha
Sad

