പതിനേഴുകാരിയുമായി കാറിൽ കറങ്ങി നടന്ന് ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ

Crime Pathanamthitta
Print Friendly, PDF & Email

അടൂർ: പതിനേഴുകാരിയെ കാറിൽ കയറ്റിക്കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മദ്ധ്യവയസ്‌കൻ അറസ്റ്റിൽ. പെരിങ്ങനാട് അമ്മകണ്ടകര ചാമത്തടത്തിൽ വടക്കേതിൽ വീട്ടിൽ നിന്നും ഏഴംകുളം അമ്പലത്തിന് സമീപം ചാമത്തടത്തിൽ വീട്ടിൽ രമേശ് കുമാറിനെ(29)യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 നാണ് സംഭവം. കുട്ടിയെ റേഡിയോളജി കോഴ്‌സിന് ചേർക്കാൻ കൊട്ടാരക്കരയിലേക്ക് കൊണ്ടു പോകുന്നതിനായി പഴകുളത്തേക്ക് വിളിച്ചു വരുത്തിയ ശേഷം സ്വന്തം കാറിൽ കയറ്റി നൂറനാട് വഴി പന്തളത്ത് എത്തിച്ച് ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു.

സംഭവം പിറ്റേ ദിവസം കുട്ടി വീട്ടിൽ പറയുകയും പോലീസ് സേ്റ്റഷനിൽ പരാതി നൽകി കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഡിവൈ.എസ്.പി ആർ. ജയരാജിന്റെ നിർദ്ദേശപ്രകാരം പോലീസ് ഇൻസ്‌പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ കെ.എസ്. ധന്യ, സീനിയർ സിവിൽ പോലീസ് ഓഫീസർ ദീപാകുമാരി, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്, ശ്യാം, വിജയ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *