കോട്ടയം – ഇന്ന് ഉച്ചകഴിഞ്ഞ് ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും മറ്റക്കരയിൽ പലയിടത്തും കനത്ത നാശം. ശക്ത കാറ്റിൽ വൻമരം വീട് മണ്ണൂർപ്പള്ളിക്കടുത്ത് വട്ടക്കൊട്ടയിൽ വീട്ടിൽ ജിജോ ജോസഫിൻ്റെ വീട് തകർന്നു. വീട് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. കാറ്റിൽ മരം വീട്ടിലേക്ക് പതിക്കുന്ന സമയത്ത് വീട്ടിൽ വാടകക്കാരായ കല്ലിടിക്കൽ വീട്ടിൽ ജോമോൻ്റെ ഭാര്യ അനു ജോമോൻ മക്കളായ കാസലിൻ ജോമോൻ, ക്രിസ്റ്റി ജോമോൻ എന്നിവരാണ് ഉണ്ടായിരുന്നത്. ക്രിസ്റ്റിയുടെ തലയിൽ ഓട് തെറിച്ചു വീണ് പരിക്കുണ്ട്. ഭാഗ്യത്തിനാണ് വീട്ടിൽ ഉണ്ടായിരുന്നവർ വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഉച്ചകഴിഞ്ഞ് 2 മണിക്ക് ശേഷം മഴയോടൊപ്പം ശക്തമായ കാറ്റാണ് മറ്റക്കരയിലും സമീപ പ്രദേശങ്ങളിലും വീശിയടിച്ചത്. മറ്റക്കര ചുവന്ന പ്ലാവിന് സമീപം കുഴിമറ്റം കവലയിൽ വൻ വൃക്ഷം റോഡിലേക്ക് മറിഞ്ഞു വീണ് വൈദ്യുതി ലൈൻ ഉൾപ്പെടെ തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.. പഞ്ചായത്ത് പ്രസിഡൻറ് സിന്ധു അനിൽകുമാർ, സെക്രട്ടറി, മെമ്പർമാർ എന്നിവർ പ്രദേശം സന്ദർശിച്ചു വേണ്ട സഹായങ്ങൾ ചെയ്തു.
@ ശ്രീകാന്ത് മറ്റക്കര



