റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു ; അബോധാവസ്ഥയിലായിരുന്ന നിയമ വിദ്യാർത്ഥിനി മരിച്ചു

Kerala Alappuzha
Print Friendly, PDF & Email

ആലപ്പുഴ: കോളജിലേക്കു പോകാൻ റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ചു ഗുരുതരമായ പരുക്കേറ്റു അബോധാവസ്ഥയിൽ കഴിയുകയായിരുന്ന നിയമ വിദ്യാർഥിനി മരിച്ചു. 15 മാസമായി അബോധാവസ്ഥയിൽ കഴിയുകയായിരുന്ന തോണ്ടൻകുളങ്ങര കൃഷ്ണകൃപയിൽ വാണി സോമശേഖരൻ (24) ആണ് മരിച്ചത്. 2023 സെപ്റ്റംബർ 21ന് ഏറ്റുമാനൂർ സിഎസ്‌ഐ ലോ കോളജിന് മുന്നിലായിരുന്നു അപകടം.

വീഴ്ചയിൽ തലച്ചോറിനു ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്നു അബോധാവസ്ഥയിലായി. ആദ്യം തെള്ളകത്തെയും പിന്നീടു വെല്ലൂരിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞു. മൂന്ന് മാസമായി വീട്ടിൽ വെന്റിലേറ്റർ സൗകര്യമൊരുക്കിയാണു പരിചരിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. അമ്പലപ്പുഴ മണി ജ്വല്ലറി ഉടമ സോമശേഖരന്റെയും മായയുടെയും മകളാണ്. സഹോദരൻ: വസുദേവ്.

Leave a Reply

Your email address will not be published. Required fields are marked *