പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടന്ന വായനാമൽസര വിജയികൾക്കുള്ള പുരസ്കാരങ്ങൾ സംസ്ഥാന സ്കൂൾ പ്രവേശനോൽസവ ഗാനരചയിതാവ് ഭദ്രാ ഹരി വിതരണം ചെയ്തു. പന്തളം എൻ.എസ്. എസ് ഇംഗ്ലീഷ് മീഡിയം യൂ.പി. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ രാജേഷ് കുമാർ വി. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ , ജില്ലാ ശിശുക്ഷേമ സമിതി ജോയിൻ്റ് സെക്രട്ടറി സലിം പി. ചാക്കോ , ട്രഷറാർ എ.ജി ദീപു, സീനിയർ അസിസ്റ്റൻ്റ് എസ്. ശ്രീകല , പി.ടി.എ പ്രസിഡൻ്റ് ഡോ. ശ്രീഹരി ജി.കെ, സ്റ്റാഫ് സെക്രട്ടറി കെ.ആർ അനു, ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യൂട്ടിവ് അംഗം എസ്. മീരാ സാഹിബ് , ജില്ലാ ശിശുക്ഷേമ സമിതി അംഗം സി.എൻ. ജാനകി തുടങ്ങിയവർ പ്രസംഗിച്ചു.

അടിക്കുറിപ്പ് :
ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടന്ന വായനാ മൽസര വിജയികൾക്കുള്ള പുരസ്കാരങ്ങൾ സംസ്ഥാന സ്കൂൾ പ്രവേശനോൽസവ ഗാനരചയിതാവ് ഭദ്രാ ഹരി വിതരണം ചെയ്യുന്നു.


