പന്തളം :- കേരളത്തിലെ വിപ്ലവത്തിന്റെ അതികായനായിരുന്ന പി.എസ്. അച്യുതാനന്ദന് ഒരു കാലഘട്ടത്തില്‍ പന്തളത്തിന്റെ സമര മുഖങ്ങളിലും സാന്നിദ്ധ്യമായിരുന്നു. സമാന ചിന്താഗതിക്കാരനായിരുന്ന മുന്‍ മന്ത്രി എം.എന്‍. ഗോവിന്ദന് നായരുടെ മുളയ്ക്കല്‍ തറവാടും പന്തളം കോവിലകത്തിലെ പുത്തന്‍ കോയിക്കല്‍ കൊട്ടാരവും ഒക്കെ രാഷ്ട്രീയ ഒളിവ് കേന്ദ്രങ്ങളായിരുന്ന കാലം വിസ്മൃതിയിലായിട്ടില്ല. ഇതൊക്കെയടക്കമുള്ള മദ്ധ്യ തിരുവിതാകൂറിലെ പാര്‍ട്ടി സഖാക്കളുടെ ഒളികേന്ദ്രങ്ങള്‍ പലപ്പോഴും അദ്ദേഹം സ്മരിച്ചിട്ടുണ്ട്. മുന്‍മന്ത്രി എം.എന്‍. ഗോവിന്ദന് നായരുമായി വി.എസിനുള്ള ബന്ധം എടുത്ത് പറയത്തക്കതായിരുന്നു. പല സമരമുഖങ്ങളിലും ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. ഒരു കാലഘട്ടത്തില്‍ ഇരുവരും പോലിസിന്റെ കണ്ണിലെ കരടായിരുന്നു. ആ ആത്മബന്ധമായിരുന്നു എം.എന്‍. ഗോവിന്ദന് നായരുടെ നൂറാമത് ജന്മദിനത്തില് ലക്ഷം വീട് പുരസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ പന്തളത്തേക്കെത്താൻ വി.എസിനെ പ്രേരിപ്പിച്ചത്.
2010 ഡിസംബര്‍ 10 ന് പന്തളം ശിവരഞ്ജിനി ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആയിരുന്നു പരിപാടി. എന്നാല്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്, എം.എന്‍ ഗോവിന്ദന് നായുടെ തറവാട്ടു വീടായ മുളമ്പുഴ മുളയ്ക്കലില്‍ ഉച്ചയ്ക്ക് മുന്‍പേ എത്തി. അവിടെ നിന്നും വിഭവസമൃദ്ധമായ സദ്യ എല്ലാവരോടുമൊപ്പം ഇരുന്ന് കഴിച്ചു. ഒപ്പം കോണ്‍ഗ്രസ് നേതാക്കളായ വയലാര്‍ രവി, പന്തളം സുധാകരന്, ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, പി. ഗോവിന്ദപ്പിള്ള, സുഗതകുമാരി, എം.എന്‍ ഫൗണ്ടേഷന് പ്രസിഡന്റ് അഡ്വ. പി. ഗോപാലകൃഷ്ണന്, എം.എന്‍ ഗോവിന്ദന് നായരുടെ ബന്ധു എ. ഗിരിജ കുമാരി അങ്ങനെ നിരവധിയാളുകൾ.. അന്ന് നിരവധി മണിക്കൂറുകള്‍ അദ്ദേഹം അവിടെ ചെലവഴിച്ചു.


