യുവജന സംഘടനകൾ ഇസാഫ് ബാങ്കിൻ്റെ പത്തനംതിട്ട ശാഖ ഉപരോധിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ബാങ്ക് അധികൃതരുടെ ഭീഷണിയെ തുടർന്ന് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും വീട്ടമ്മ മരിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് യുവജന സംഘടനകൾ ഇസാഫ് ബാങ്കിൻ്റെ പത്തനംതിട്ട ശാഖ ഉപരോധിച്ചു. ബാങ്ക് ജീവനക്കാരെ പുറത്തെത്തിക്കാൻ ഉള്ള ശ്രമത്തിനിടെ പോലീസും യുവജന സംഘടനാ പ്രവർത്തകരും തമ്മിൽ ബലപ്രയോഗം നടന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പത്തനംതിട്ട മാർക്കറ്റ് റോഡ് ഉപരോധിച്ചു. ഈ സമയം അതുവഴി വന്ന ജില്ലാ കളക്ടറുടെ കാർ തടയാൻ ശ്രമിച്ചതോടെ പോലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധ സമരത്തിന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു , മുൻസിപ്പൽ കൗൺസിലർ യാസിംകുട്ടി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജയ് ഇന്ദുചൂഡൻ തുടങ്ങിയവർ നേതൃത്വം നൽകി.

സംസ്ഥാനത്ത് ക്രമസമാധാനം തകർന്ന അവസ്ഥയിലാണെന്നും പലിശക്കാരും കള്ളപ്പണക്കാരും പൊതുജനങ്ങളെ കൊള്ളയടിക്കുന്നതിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്നും അഡ്വ. പഴകുളം മധു മാധ്യമ പ്രവർത്തകരോട് പറഞ്ഞു. യുഡിഎഫ് സർക്കാർ പലിശക്കാരെ നിയന്ത്രിക്കാൻ നടപ്പാക്കിയ ഓപ്പറേഷൻ കുബേര പോലെയുള്ള നടപടികൾ പിന്നീട് വന്ന എൽ ഡി എഫ് സർക്കാർ അട്ടിമറിച്ചതായും പഴകുളം മധു ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *