കുട്ടനാട്ടിലെ കർഷകരുടെ കണ്ണീർ ഒപ്പിയ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി ; സജി ജോസഫ്

Kerala Alappuzha
Print Friendly, PDF & Email

ആലപ്പുഴ – മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മലയാളിയുടെ കാരുണ്യത്തിൻറെ മുഖമായിരുന്നുവെന്ന് ഡി.സി.സി. വൈസ് പ്രസിഡൻറ് സജി ജോസഫ്. കുട്ടനാട്ടിലെ കർഷകരുടെ കണ്ണീർ ഒപ്പിയ മുഖ്യമന്ത്രി, സപ്ലൈക്കോ വഴി സംഭരണം ആരംഭിച്ചത് ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ വഴിയാണ്. സ്വകാര്യ മില്ലുകളുടെ ചൂഷണത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ ഈ നീക്കം സഹായിച്ചു.

കുട്ടനാട്ടിലെ കർഷകർക്ക് വിളിപ്പുറത്ത് ഉള്ള മുഖ്യമന്ത്രി.
കുട്ടനാട്ടിൽ പ്രളയ ദുരിതാശ്വാസം അനേകർക്ക് പണം കൊടുക്കാൻ സാധിച്ചു എന്നും സജിജോസഫ് പറഞ്ഞു. ഉമ്മൻ ചാണ്ടിസാറിൻറെ രണ്ടാം ചരമദിനം തലവടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആനപ്രമ്പാൽ സ്നേഹഭവനത്തിൽ മാനസിക രോഗികളുടെ പുനരധിവാസ കേന്ദത്തിലെ അംഗങ്ങളോടൊപ്പം വിപുലമായി ആചരിച്ചു. പുഷ്പാർച്ചനയും ,സ്നേഹവവിരുന്നും അനുസ്മരണയോഗവും നടത്തപ്പെട്ടു.

കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വർഗീസ്കോലത്തുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു .
കുറ്റൂർ സെൻറ് മേരീസ് ക്നാനായ പള്ളി വികാരി ഫാ. തോമസ് ജേക്കബ് അനുഗ്രഹ പ്രഭാഷണം നടത്തി. ഡി.സി.സി. മെംബർ വർഗീസ് നാല്പത്തഞ്ചിൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡൻറ് ബിജുപാലത്തിങ്കൽ , വി.എ. ജോസഫ് , ജോണിക്കുട്ടി തുരുത്തേൽ, ജിബിൻ പുരയ്ക്കൽ , വിജയബാലകൃഷ്ണൻ ,അനിൽ വെറ്റിലക്കണ്ടം , ഷാജിമാമ്മൂട്ടിൽ ,സന്തോഷ് ഈപ്പൻ ,ജോയി ശ്രാമ്പിക്കൽ, കോശി കന്യേകോണിൽ ,ലീലാമ്മ സഖറിയാ , സജി കോയിക്കേരിൽ ,ജോർജ്ജ് കുട്ടി, മോനിഉമ്മൻ, മനോജ് അമ്പ്രയിൽ ,ബോണിജോൺ, ലീമോൻ തോമസ്, സുജോജ് എന്നിവർ പ്രസംഗിച്ചു.

✒️🔴ഡോ. ജോൺസൺ വി ഇടിക്കുള

Leave a Reply

Your email address will not be published. Required fields are marked *