പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച് പത്തനംതിട്ട ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന കുളനട ഡിവിഷനിലെ മെഴുവേലി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട കയ്യംതടം പട്ടികജാതി കോളനിയിൽ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.അജയകുമാർ നിർവഹിച്ചു. ചടങ്ങിൽ മുൻ എംഎൽഎ കെ.സി രാജഗോപാലൻ, മെഴുവേലി ഗ്രാമപഞ്ചായത്ത് മെമ്പറായ വിനോദ്, പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫീസർ പി.എസ് കോശികുഞ്ഞ്, മണ്ണ് സംരക്ഷണ ഓഫീസ് ജീവനക്കാരായ സുർജിത് തങ്കൻ, ജെ.എസ് ബെൻസി, ആർ.ജിൻസി, ഐ.നൗഷാദ്, പ്രദേശവാസികൾ, ഗുണഭോക്താക്കൾ തുടങ്ങിയവരും പങ്കെടുത്തു. പദ്ധതി പ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പ്രത്യേക ഘടക പദ്ധതിയിൽപ്പെട്ട ഗുണഭോക്താക്കൾക്കായി പദ്ധതി പരിമിതപ്പെടുത്തിയിരിക്കുന്നു.


