പത്തനംതിട്ട – ആരോഗ്യ മേഖലയിലെ പ്രതിസന്ധി അതീവ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അതു പരിഹരിക്കുന്നതിന് പകരം പി.ആർ വർക്കിലൂടെ അവകാശവാദങ്ങൾ ഉയർത്തികൊണ്ട് ഈ മേഖലയെ തകർക്കുവാനുതകുന്ന നയങ്ങൾ തുടരെ തുടരെ സ്വീകരിക്കുന്ന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ആർ.എസ്.പി പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആർ.എസ്.പി കേന്ദ്ര കമ്മറ്റിയംഗം അഡ്വ.കെ.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ജോർജ് വറുഗീസ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.ജി പ്രസന്ന കുമാർ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ തോമസ് ജോസഫ്, ടി.എം സുനിൽകുമാർ, കലാനിലയം രാമചന്ദ്രൻ നായർ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ.പി മധുസൂദനൻ പിള്ള, സജി നെല്ലുവേലിൽ, പൊടി മോൻ കെ മാത്യു, പെരിങ്ങര രാധാകൃഷ്ണൻ, ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി ജോയ് ജോൺ, ഈപ്പൻ മാത്യു, ഷാഹിദാ ഷാനവാസ്, ഐക്യ മഹിളാ സംഗം ജില്ലാ പ്രസിഡന്റ് ടി.കെ ശ്യാമള തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധ സംഗമത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിൽ ജി.പുരുഷോത്തമൻ നായർ, പി.എം.ചാക്കോ, രാജി ദിനേശ്, ടി.സൗദാമാനി, മുരളീധരൻ നായർ, അഡ്വ. അനൂപ്, മിനി എബി, കെ.പി സുധീർ, ഹുസൈൻ, സുരേഷ് വലഞ്ചുഴി തുടങ്ങിയവർ നേതൃത്വം നൽകി.


