ജി ബിൻ യൂണിറ്റ് വിതരണം ചെയ്തു

Pathanamthitta
Print Friendly, PDF & Email

അടൂർ – ഏറത്ത് ഗ്രാമപഞ്ചായത്തിൽ ജൈവമാലിന്യ സംസ്‌കരണത്തിനു ജി ബിൻ വിതരണം ചെയ്തു. പഞ്ചായത്തിലെ 34 സ്ഥാപനങ്ങൾക്ക് നൽകിയ ജി ബിൻ യൂണിറ്റിന്റെ വിതരണോദ്ഘാടനം പ്രസിഡന്റ് രാജേഷ് ആമ്പാടി നിർവഹിച്ചു. 2023-24 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 1,28,170 രൂപ ചെലവഴിച്ച് 24 അങ്കണവാടികൾ, അഞ്ചു വീതം സ്‌കൂളുകൾ, ഓഫീസുകൾ എന്നിവയ്ക്കാണ് ജി ബിൻ വിതരണം ചെയ്തത്.

പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ശ്രീജകുമാരി അധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അനിൽ പൂതക്കുഴി, ഉഷ ഉദയൻ, മറിയാമ്മ തരകൻ, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *