പന്തളം – കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ‘ഇ ഓഫീസ് ‘ പ്രഖ്യാപനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.
എംഎൽഎ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് സമ്പൂർണ കമ്പ്യൂട്ടർവൽക്കരണം നടപ്പാക്കിയത്.
കെ എസ് ആർ ടി സി യിലെ ഓഫീസ് നടപടി ക്രമങ്ങൾ വളരെ വേഗത്തിലാക്കാനും പൊതുജനങ്ങൾക്ക് സേവനം കൃത്യതയോടെയും സമയബന്ധിതമായും ലഭ്യമാകുന്നതിനും ഇ ഓഫീസ് സംവിധാനം സാധിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. അടൂർ മണ്ഡലത്തിലെ രണ്ട് കെഎസ്ആർടിസി ഓഫീസുകളാണ് ഇ ഓഫീസ് ആക്കിയത്. പന്തളം നഗരസഭ കൗൺസിലർ രാധാ വിജയകുമാർ അധ്യക്ഷയായി. കെ എസ് ആർ ടി സി മാനേജിംഗ് ഡയറക്ടർ പി എസ് പ്രമോദ് ശങ്കർ, എ ടി ഒ ബി അജിത് കുമാർ എന്നിവർ പങ്കെടുത്തു.


