വ്യാജപ്രചാരണം നടക്കുന്നു ; തള്ളി കളയണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ വള്ളിയങ്കാവ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ പേര് സൈനു രാജ് എന്നാണ്. കഴിഞ്ഞദിവസം ഒരു പത്രത്തിൽ പേര് തെറ്റായി രേഖപ്പെടുത്തി. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ വാർത്ത തിരുത്തി യഥാർത്ഥ പേര് പ്രസിദ്ധീകരിച്ചെങ്കിലും ചില കേന്ദ്രങ്ങളിൽ നിന്ന് ബോധപൂർവം ഇതര മതസ്ഥരെ ദേവസ്വം ബോർഡിൽ നിയമിച്ചു എന്ന തരത്തിൽ വർഗീയ വിദ്വേഷ പ്രചരണങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഹിന്ദു വിഭാഗത്തിലുള്ളവരെ മാത്രമേ ജോലി ചെയ്യാൻ നിയമം അനുവദിക്കുന്നുള്ളൂ. ഈ വസ്തുത മറച്ചുവെച്ചാണ് വർഗീയ പ്രചരണങ്ങൾ. ഇത് പാടെ തള്ളി കളയണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ് പ്രശാന്ത്, അംഗം അഡ്വ. എ. അജികുമാർ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *