ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു

Kerala Pathanamthitta

പത്തനംതിട്ട – ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗം 20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതി അംഗീകരിച്ചു. ശുചിത്വപ്രോജക്ടുകൾക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ നൽകണമെന്നും ഏറ്റെടുത്തിരിക്കുന്ന പദ്ധതികൾ ഡിസംബറോടെ പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, നഗരസഭകളായ പത്തനംതിട്ട, പന്തളം, ഗ്രാമപഞ്ചായത്തുകളായ കടപ്ര, മല്ലപ്പുഴശേരി, കടമ്പനാട്, വടശേരിക്കര, ഇരവിപേരൂർ, കലഞ്ഞൂർ, നിരണം, പെരിങ്ങര, ഏനാദിമംഗലം, കോയിപ്രം, കൊടുമൺ, പ്രമാടം, ആറന്മുള, കോന്നി, ഓമല്ലൂർ, അയിരൂർ, തോട്ടപ്പുഴശേരി എന്നിവയുടെ വാർഷിക പദ്ധതികളിലെ ഭേദഗതിയാണ് അംഗീകരിച്ചത്.

ജില്ലാ പ്ലാനിംഗ് ഓഫീസർ എ എസ് മായ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ജി. ഉല്ലാസ്, ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശ സ്വയം ഭരണസ്ഥാപന അധ്യക്ഷന്മാർ, അംഗങ്ങൾ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *