പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

Pathanamthitta
Print Friendly, PDF & Email

റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ത്രിദിന വ്യക്തിത്വ വികസന പരിശീലന പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് പി.എസ് മോഹനൻ നിർവഹിച്ചു. പെരുനാട് സർവീസ് സഹകരണ ബാങ്ക് കോൺഫറൻസ് ഹാളിൽ വൈസ് പ്രസിഡന്റ് ഡി.ശ്രീകല അധ്യക്ഷയായി. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി മുഖ്യപ്രഭാഷണം നടത്തി. പരിശീലക ജൂലി മേരി എബ്രഹാം ത്രിദിന പരിശീലനത്തിനു നേതൃത്വം നൽകും. ഗ്രാമ പഞ്ചായത്ത് അംഗം സുകുമാരൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.എൻ.വി ധരൻ, സെക്രട്ടറി സുനിൽ കുമാർ, പ്രോഗ്രാം മാനേജർ ഡോ. ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.

ചിത്രം: ട്രെയിനിംഗ്:-
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ത്രിദിന വ്യക്തിത്വ വികസന പരിശീലനത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് പി.എസ് മോഹനൻ നിർവഹിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *