നാഷണൽ ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആൻഡ് സപ്പോർട്ടിംഗ് യൂണിറ്റിൽ കരാർ നിയമനം

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – നാഷണൽ ആയുഷ് മിഷന്റെ ജില്ലയിലെ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആൻഡ് സപ്പോർട്ടിംഗ് യൂണിറ്റിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

*തെറാപ്പിസ്റ്റ് (പുരുഷൻ):-
യോഗ്യത- കേരള സർക്കാരിന്റെ ആയുർവേദ തെറാപിസ്റ്റ് കോഴ്‌സ് (ഡിഎഎംഇ അംഗീകാരം) / നാരിപ് ചെറുതുരുത്തിയുടെ ഒരു വർഷത്തെ ആയുർവേദ തെറാപിസ്റ്റ് കോഴ്‌സ് . പ്രായപരിധി 2025 ജൂലൈ രണ്ടിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 14700 രൂപ.

*മൾട്ടി പർപ്പസ് വർക്കർ:-
യോഗ്യത- സർട്ടിഫിക്കറ്റ് ഇൻ അസിസ്റ്റന്റ് ഫിസിയോതെറാപ്പി / വിഎച്ച്എസ്ഇ ഫിസിയോതെറാപ്പി / എഎൻഎം വിത്ത് കമ്പ്യൂട്ടർ നോളജ്.
പ്രായപരിധി 2025 ജൂലൈ രണ്ടിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 13500 രൂപ.

*യോഗ ഡെമോൺസ്‌ട്രേറ്റർ:-
യോഗ്യത- അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുളള ബിഎൻവൈഎസ് /എംഎസ്‌സി (യോഗ) /എം ഫിൽ (യോഗ). നൈപുണ്യ പരിശോധനാ യോഗ്യത നിർബന്ധം.
പ്രായപരിധി 2025 ജൂലൈ രണ്ടിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 13500 രൂപ.

അവസാന തീയതി ജൂലൈ 15. വെബ്‌സൈറ്റ് : www.nam.kerala.gov.in-careers
ഫോൺ : 0468 2995008.

Leave a Reply

Your email address will not be published. Required fields are marked *