കോന്നി ഗ്രാമപഞ്ചായത്ത് കർഷകസഭയും ഞാറ്റുവേല ചന്തയും കൃഷി ഭവനിൽ പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സി.ടി ലതിക കുമാരി അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ തുളസിമണിയമ്മ മുഖ്യപ്രഭാഷണം നടത്തി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷെറിൻ മുള്ളർ പദ്ധതി വിശദീകരിച്ചു. കർഷകർക്കുള്ള പച്ചക്കറി, കുരുമുളക്, തെങ്ങിൻ തൈ എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് അംഗം തുളസി മോഹൻ, കൃഷി ഓഫീസർ ലിനി ജേക്കബ്, അസിസ്റ്റന്റ് അജിത് കുമാർ എന്നിവർ പങ്കെടുത്തു.

ചിത്രം: കോന്നി:-
കർഷക സഭയിൽ കോന്നി ഗ്രാമപഞ്ചായത്ത് ആനി സാബു തോമസ് തെങ്ങിൻതൈ വിതരണം ചെയ്യുന്നു


