മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വനം വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പ്രവൃത്തികളുടെ ഉദ്ഘാടനം ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു

Pathanamthitta
Print Friendly, PDF & Email

കോന്നി – അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വനം വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പ്രവൃത്തികളുടെ ഉദ്ഘാടനം കെ. യു ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ നായർ അധ്യക്ഷയായി. കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വർഗീസ് ബേബി, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ വി. സിന്ധു, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വി. ശ്രീകുമാർ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പി. താര, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം : ജനീഷ് കുമാർ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വനം വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പ്രവൃത്തികളുടെ ഉദ്ഘാടനം ജനീഷ് കുമാർ എംഎൽഎ നിർവഹിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *