ആ വിമാനാപകടം മൊബൈലിൽ പകർത്തിയത് ആദ്യമായി വിമാനം അടുത്തുകാണാൻ അച്ഛന്റെ വാടക വീടിന്റെ മുകളിൽ കയറിയ 17കാരൻ.

India
Print Friendly, PDF & Email

അഹമ്മദാബാദ് – രാജ്യത്തെയാകെ നടുക്കിയ വിമാനം തകർന്നു വീഴുന്ന ഭീകരമായ ദൃശ്യങ്ങൾ പകർത്തിയത് ഒരു 17കാരൻ. ആര്യാവല്ലി ജില്ലക്കാരനായ ആര്യൻ അൻസാരിയാണ് അഹമ്മദാബാദിലെ അച്ഛന്റെ വാടക വീടിന്റെ മുകളിൽ നിന്ന് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങളുടെ ഉറവിടം സംബന്ധിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സിറ്റി ക്രൈംബ്രാഞ്ച് സംഘം വിദ്യാർഥിയെ ചോദ്യം ചെയ്തു.

സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള മേഘാനിനഗർ പ്രദേശത്തെ ഒരു വാടക വീടിന്റെ ടെറസിൽ നിന്നാണ് ആര്യൻ ദൃശ്യം പകർത്തിയത്. പ്ലസ് ടു പ്രവേശനം നേടിയ വിദ്യാർഥി പാഠപുസ്തകങ്ങൾ വാങ്ങാൻ വേണ്ടിയാണ് അഹമ്മദാബാദിൽ എത്തിയത്. അവിടെ അച്ഛൻ വാടകക്ക് താമസിക്കാറുള്ള വീട്ടിൽ പോകുകയും വിമാനം താഴ്ന്ന് പറക്കുന്നത് കണ്ടപ്പോൾ കൗതുകത്തോടെ മൊബൈലിൽ പകർത്തിയതാണെന്നും ആര്യൻ മൊഴി നൽകി.

‘കഴിഞ്ഞ മാസം ഞാൻ 11-ാം ക്ലാസ് പരീക്ഷ പാസായി, 12-ാം ക്ലാസിൽ പ്രവേശനം നേടി. ജൂൺ 12-ന് പാഠപുസ്തകങ്ങൾ വാങ്ങാൻ ഞാൻ അഹമ്മദാബാദിൽ എത്തി. ഉച്ചയ്ക്ക് 12.30 ഓടെ ഞാൻ എന്റെ അച്ഛന്റെ വാടക വീട്ടിലെത്തി. വിമാനം പറക്കുന്നത് അടുത്തുനിന്ന് കാണാം എന്ന് കേട്ടപ്പോൾ ടെറസിൽ കയറി. ഇത്രയും അടുത്ത് നിന്ന് ഒരു വിമാനം ഞാൻ കണ്ടിട്ടില്ലാത്തതിനാൽ അതിലൂടെ പറന്ന വിമാനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. വിമാനം താഴേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ, അത് വിമാനത്താവളത്തിന്റെ മറുവശത്ത് ഇറങ്ങാൻ പോകുകയാണെന്ന് ഞാൻ കരുതി. പിന്നീട് അത് തകർന്നുവീണ് എന്റെ കൺമുന്നിൽ തീപിടിച്ചു. അത് ഭയാനകമായിരുന്നു.’-ആര്യൻ പറഞ്ഞു.

വിരമിച്ച ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായ ആര്യന്റെ പിതാവ് അടുത്തിടെ അഹമ്മദാബാദ് മെട്രോയിൽ സെക്യൂരിറ്റി ഗാർഡായി ജോലിയിൽ പ്രവേശിച്ചത്. മേഘാനിനഗറിൽ വിമാനത്താവളത്തിനും അപകടസ്ഥലത്തിനും ഇടയിൽ രണ്ട് നിലകളുള്ള ഒരു വാടക താമസസ്ഥലത്താണ് അദ്ദേഹം താമസിച്ചിരുന്നത്.

https://x.com/KSKvoice/status/1933088623991160851

Leave a Reply

Your email address will not be published. Required fields are marked *