ആദരാഞ്ജലികൾ.
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ബെംഗളൂരുവിൽ വെടിയേറ്റ് മരിച്ച നിലയിൽ
ബംഗളൂരു – കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ബെംഗളൂരുവിൽ വെടിയേറ്റ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
സെൻട്രൽ ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള സ്വന്തം ഓഫീസിനുള്ളിൽ വെടിയേറ്റ നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ആദായ വകുപ്പ് റെയ്ഡിനിടെയാണ് സംഭവം. ബെംഗളൂരുവിലെ അശോക് നഗറിലുള്ള കോർപ്പറേറ്റ് ഓഫീസിൽവെച്ച് അദ്ദേഹം സ്വയം വെടിയുതിർത്തുകയായിരുന്നു. അശോക് നഗർ പൊലീസ് സംഭവ സ്ഥലത്തേയ്ക്ക് എത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. റെയ്ഡിനെത്തിയ ആദായ നികുതി ഉദ്യോഗസ്ഥരുടെ മുന്നിൽവെച്ചാണ് റോയ് വെടിയുതിർത്തതെന്ന വിവരമുണ്ട്. ഉദ്യോഗസ്ഥർ തന്നെയാണ് റോയ്‌യെ ബെംഗളൂരുവിലെ നാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും സൂചനയുണ്ട്. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ചാണ് റോയ് നിറയൊഴിച്ചതെന്നാണ് വിവരം. കേരളം, കർണാടക, തമിഴ്‌നാട് ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി റിയൽ എസ്റ്റേറ്റ് മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു സി ജെ റോയ്. സിനിമാ നിർമാണ മേഖലയിലും സജീവമായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബെംഗളൂരുവിൽ അടക്കം കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

