പൊതു വിദ്യാലയങ്ങളിൽ മികച്ച പഠനാന്തരീക്ഷം: മന്ത്രി വീണാ ജോർജ്

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഭാഷയും സാഹിത്യവാസനയും പരിപോഷിപ്പിക്കുന്ന മികച്ച പഠനാന്തരീക്ഷമാണ് പൊതുവിദ്യാലയങ്ങളിലേതെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കാരംവേലി സർക്കാർ എൽ പി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ പ്രോത്സാഹിപ്പിക്കണം. ബാലസുരക്ഷിത ഉറപ്പാക്കാൻ വനിതാ ശിശു വികസനവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രവേശനോത്സവത്തിനു എത്തിയ കുട്ടികളുടെ ചിത്രം പതിച്ച സർട്ടിഫിക്കറ്റും എൽഎസ്എസ് വിജയികൾക്കുള്ള മൊമെന്റോ വിതരണവും മന്ത്രി നിർവഹിച്ചു. ‘ഉജ്ജ്വല ബാല്യം’ ജേതാക്കളായ നന്ദന നായർ, ഹനാൻ റേച്ചൽ പ്രമോദ് എന്നിവരെ അനുമോദിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രാഹാം അധ്യക്ഷനായി. ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആർ അജയകുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ ബി ആർ അനില, എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ റെനി ആന്റണി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *