ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം : ഡെപ്യൂട്ടി സ്പീക്കർ

Pathanamthitta
Print Friendly, PDF & Email

അടൂർ – ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ ജില്ലാതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പള്ളിക്കൽ ബഡ്സ് സെന്ററിൽ നിർവഹിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. ഭിന്നശേഷികുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കണമെന്ന് അദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സുശീലാ കുഞ്ഞമ്മകുറുപ്പ് അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്. ആദില മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ. പി സന്തോഷ്, പി.ബി. ബാബു, അഡ്വ. ആര്യ വിജയൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ജീ ജഗദീശൻ, സിന്ധു ജയിംസ്, ഷീന റെജി, അംഗങ്ങളായ സുപ്രഭ, പ്രമോദ്, യമുന മോഹൻ, ശ്രീജ, രഞ്ജിനി കൃഷ്ണകുമാർ, ജില്ലാ ആസൂത്രണ സമിതി അധ്യക്ഷൻ അജിത് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *