പത്തനംതിട്ട – ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ് ആറന്മുള അസംബ്ലി പ്രവർത്തക സമ്മേളനവും, പരിസ്ഥിതി ദിനാചരണവും ജൂൺ 5 മൂന്നു മണിക്ക് സുവാർത്ത ചർച്ച് മാരാമണ്ണിൽ വെച്ച് നടക്കും.
എൻ സി എം ജെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഫാദർ ബെന്യാമിൻ ശങ്കരത്തിൽ അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിങ്ങിൽ സ്റ്റേറ്റ് പ്രസിഡൻറ് അഡ്വക്കേറ്റ് ഡോക്ടർ പ്രകാശ് പി തോമസ് ഉദ്ഘാടനം നിർവഹിക്കും. മീറ്റിംഗ്ഗിൽ സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് റവ തോമസ് എം പുളിവേലിൽ, സ്റ്റേറ്റ് ഭാരവാഹികൾ,എൻ. സി. എം. ജെ പത്തനംതിട്ട ജില്ലാ ഭാരവാഹികൾ, ജില്ലയിലെ വിവിധ സഭകളിലേ ബഹു വൈദികർ പാസ്റ്റേഴ്സ്, സഭാ പ്രതിനിധികൾ പങ്കെടുക്കും എന്ന് ഭാരവാഹികൾ പ്രസ്തവനയിൽ അറിയിച്ചു.


