ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനാചരണവും യോഗ പരിശീലനവും നടത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വനിതകള്‍ക്ക് യോഗപരിശീലനം പ്രോജക്ടിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി നിര്‍വഹിച്ചു. യോഗ ഇന്‍സ്ട്രക്ടര്‍ ആര്‍. പ്രകാശ് യോഗ ദിനചര്യയാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ക്ലാസ് എടുക്കുകയും യോഗ പരിശീലനം നല്‍കുകയും ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി അന്നമ്മ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി ലാലു പുന്നയ്ക്കാട്,മല്ലപ്പുഴശ്ശേരി ഡിവിഷന്‍ മെമ്പര്‍ ജിജി ചെറിയാന്‍ മാത്യു. കോഴഞ്ചേരി ഡിവിഷന്‍ മെമ്പര്‍ സാറാമ്മ ഷാജന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.പി രാജേഷ് കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, അങ്കണവാടി ടീച്ചേഴ്സ് എന്നിവര്‍ പങ്കെടുത്തു.


