യുവതിയെ വെട്ടിക്കൊലപ്പെടുത്തി ; മകൾക്ക് പരിക്ക് : ഒപ്പം താമസിച്ചിരുന്ന ആളെയും, മറ്റൊരു മകളെയും കാണാനുമില്ല

Crime
Print Friendly, PDF & Email

വയനാട് – ഒപ്പം താമസിച്ചിരുന്ന സുഹൃത്തിന്റെ വെട്ടേറ്റ് യുവതി മരിച്ചു. പരിക്കുകളോടെ ഒരു മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുനെല്ലി ചേകാടി വാകേരിയിൽ വാടകയ്ക്കു താമസിച്ചിരുന്ന എടയൂർകുന്ന് സ്വദേശി പ്രവീണ(34)യാണ് മരിച്ചത്. ഇവരോടൊപ്പം താമസിച്ചിരുന്ന ദിലീഷാണ് വെട്ടിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഭർത്താവ് സുധീഷുമായി അകന്നുകഴിയുകയായിരുന്ന പ്രവീണ മക്കളായ അനർഘ (14), അബിന (ഒൻപത്) എന്നിവർക്കൊപ്പമാണ് വാകേരിയിൽ വാടക വീട്ടിൽ താമസിച്ചിരുന്നത്. ഇളയ മകളായ അബിനയെയും ദിലീഷിനെയും കാണാതെയായി. ആക്രമണം കണ്ട് പേടിച്ച് അബിന, എവിടേക്കെങ്കിലും മാറിയതാകാം എന്ന നി​ഗമനത്തിലാണ് പോലീസ്. കഴുത്തിനും ചെവിക്കും വെട്ടേറ്റ പരിക്കുമായി അനർഘയെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. നാട്ടുകാരും പോലീസും ചേർന്നുള്ള തിരച്ചിൽ നിലവിൽ പുരോ​ഗമിക്കുകയാണ്. വനത്തോട് ചേർന്നുള്ള പ്രദേശമാണ് അപ്പപ്പാറ. കനത്ത മഴയാണ് ഇപ്പോൾ വയനാട്ടിൽ.

Leave a Reply

Your email address will not be published. Required fields are marked *